സാജു സ്റ്റീഫന്‍
Updated On
New Update
കുവൈറ്റ്: 'രക്തദാനം മഹാദാനം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തിൽ രക്തദാന ക്യാമ്പ് നടത്തി.
Advertisment
ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പിൽ പ്രസ്ഥാനങ്ങളും ഇടവക ജനങ്ങളും പങ്കെടുത്തു. രക്തദാന ക്യാമ്പിന് ഇടവക വികാരി ഫാദർ ജോൺ ജേക്കബ് നേതൃത്വം നൽകി.
ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, ഇടവക സെക്രട്ടറി ജോർജ്ജ് പാപ്പച്ചൻ, യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ കോഓർഡിനേറ്റർ സോജി വർഗ്ഗീസ്, പ്രസ്ഥാനം വൈസ്.പ്രസി: വർഗീസ് ജോസഫ്, പ്രസ്ഥാനം സെക്രട്ടറി അലക്സ് പോളച്ചിറക്കൽ, പ്രസ്ഥാനം ഭാരവാഹികൾ, യുവജനപ്രസ്ഥാന കമ്മറ്റി അംഗങ്ങൾ,പ്രസ്ഥാന അംഗങ്ങൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us