ഗള്‍ഫ് ഡസ്ക്
Updated On
New Update
കുവൈത്ത്: കേരളപ്പിറവി ദിനമായ നവംബർ 1, വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ വൈകുന്നേരം 6 വരെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ബിഡികെ കുവൈത്ത് ചാപ്റ്റർ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. വാഹനസൌകര്യം ഉണ്ടായിരിക്കുന്നതാണ്.
Advertisment
ജന്മനാടിന്റെ ആഘോഷ ദിനത്തിൽ, പരമ്പരാഗത കേരളീയ വേഷത്തിലെത്തുവാനും രക്തം ദാനം ചെയ്ത് സഹജീവികളോടുള്ള സ്നേഹവും കരുതലും പങ്കു വയ്ക്കുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും മംഗഫ് / ഫാഹഹീൽ: ബിജി മുരളി 6930 2536 I മഹബുല /അബു ഹലീഫ: രമേശൻ 9855 7344 അബ്ബാസിയ: രഞ്ജിത്ത് രാജ് 5151 0076 I ഫർവ്വാനിയ: രാജേഷ് 9873 8016 എന്നിവരെ ബന്ധപ്പെടുകയോ അല്ലെങ്കിൽ ഈ ലിങ്ക് http://www.bdkkuwait.org/event-registration/ സന്ദർശിക്കുകയോ ആവാം