ബി.എം.സി. അലുമ്നി അസ്സോസിയേഷൻ കുവൈറ്റ്‌ ‘കലാലയ വർണ്ണങ്ങൾ 2019’ 12 ന്

New Update

കുവൈറ്റ്‌:  സുവർണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന മാവേലിക്കര ബിഷപ്പ്‌ മൂർ കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ബി.എം.സി. അലുമ്നി അസ്സോസിയേഷൻ കുവൈറ്റ്‌ ഒരുക്കുന്ന ‘കലാലയ വർണ്ണങ്ങൾ 2019’ എന്ന സാംസ്ക്കാരിക മേള ഏപ്രിൽ 12, വെള്ളിയാഴ്ച്ച നടത്തുമെന്ന്‌ ഭാരവഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

Advertisment

ജലീബ്‌ സ്മാർട്ട്‌ ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്‌ വൈകിട്ട്‌ അഞ്ചു മണിക്കാണ്‌ പരിപാടി ആരംഭിക്കുന്നത്‌. പ്രശസ്ത കാർട്ടൂണിസ്റ്റും ബിഷപ്പ്‌ മൂർ കോളേജ്‌ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. വി.സി. ജോണിന്‌ സമർപ്പിക്കുന്ന ഗുരുവന്ദനം പരിപാടിയാണ്‌ മേളയിലെ മുഖ്യയിനം. പ്രസ്തുത വേദിയിൽ മികച്ച അധ്യാപകൻ എന്ന നിലയിലുള്ള ‘ഗുരു ശ്രേഷ്ട പുരസക്കാരം 2019’ നൽകി അദ്ദേഹത്തെ ആദരിക്കും.

publive-image

കോട്ടയം താഴത്തങ്ങാടി സ്വദേശിയായ പ്രൊഫ. വി.സി. ജോൺ 1964 മുതൽ ബിഷപ്പ്‌ മൂർ കോളേജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപകനായി ജീവിതം ആരംഭിച്ചതോടെ മാവേലിക്കരയുടെ ദത്തുപുത്രനായി. ഇതിനോടകം 20,000 ത്തിലധികം കാർട്ടൂണുകൾ വരച്ചു.

കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ 1960 ൽ ആരംഭിച്ച കലാസപര്യ ഇന്നും തുടരുന്നു, മാവേലിക്ക രയുടെ ബൗദ്ധിക-സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമായി.

മേളയോടനുബന്ധിച്ച്‌ ഉദയൻ അഞ്ചൽ, ജോസി ആലപ്പുഴയും സംഘവും അവതരിപ്പിക്കുന്ന ‘മ്യുസിക്കൽ ഫ്യൂഷനും’ കോളേജിലെ പൂർവ്വവിദ്ധ്യാർത്ഥികളായ രാജീവ്‌ കോടമ്പള്ളിയും, ലേഖാ ശ്യാമും അവതരിപ്പിക്കുന്ന ‘സംഗീതനിശ’യും മേളയെ സചേതനമാക്കും.

‘മികച്ച അധ്യാപകൻ’, ‘മികച്ച വിദ്യാർത്ഥി’ എന്നീ അവാർഡുകൾ വരും വർഷങ്ങളിലും തുടരു മെന്നും ഭാരവാഹികൾ അറിയിച്ചു. ഇക്കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ വീടും മറ്റും നഷ്ടപ്പെട്ട വിദ്യാർത്ഥികളെ കോളേജ് മാനേജ്മെന്റിന്റെ സഹായത്തോടുകൂടി കണ്ടെത്തി ഭവനനിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നതിലും ബി.എം.സി. അലുമ്നി കുവൈറ്റ്‌ ശ്രദ്ധാലുക്കളായി.

1998 ൽ ആരംഭിച്ച ബിഷപ്പ്‌ മൂർ കോളേജ്‌ അലുമ്നി അസോസിയേഷൻ കുവൈറ്റിന്റെ പ്രവർത്തന ങ്ങൾ ഇടക്കാലത്ത് മന്ദീഭവിച്ചുവെങ്കിലും 2013 മുതൽ ഈ പ്രവാസഭൂമികയിൽ ശക്തമായ സാന്നിധ്യമാണ് കാഴ്ച്ചവെയ്ക്കുന്നത്.

പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെങ്കിലും, പാസ് മൂലം നിയന്ത്രണം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ 97542844, 97542985, 65984876, എന്നീ നമ്പറുകളിൽ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്‌.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:

നിസാര്‍ കെ റഷീദ് - മീഡിയ & പബ്ലിസിറ്റി കണ്‍വീനര്‍

സാം പൈനുംമൂട് - പാട്രന്‍

ജെറി ജോണ്‍ കോശി - ജനറല്‍ കണ്‍വീനര്‍

മനോജ്‌ പരിമണം - പ്രസിഡന്റ്

ബാബു ഗോപാല്‍ - സെക്രട്ടറി

ലേഖ ശ്യാം - വൈസ് പ്രസിഡന്റ്

പൗര്‍ണമി സംഗീത് - ജോയിന്റ് സെക്രട്ടറി

ബാബുജി ബത്തേരി - പ്രോഗ്രാം കണ്‍വീനര്‍

Advertisment