കുവൈറ്റ്: ബോളിവുഡിന് റസ്റ്റോറന്റിൽ എന്ത് കാര്യം എന്ന് ചോദിക്കരുത്. കാരണം, കാര്യമുണ്ട്. രുചി ഒരു ആഘോഷമാണ്. അതിന് ബോളിവുഡ് എന്ന സിനിമാലോകത്തേക്കാൾ വലിയ നാമം വേറെ കാണില്ല. അങ്ങനെ ഭക്ഷണത്തിന്റെ ഒരു ആഘോഷം ഒരുക്കുകയാണ് കുവൈറ്റിലെ ഫഹാഹീലിലെ അജിയാൻ മാളിൽ ബോളിവുഡ് ലൈഫ് റസ്റ്റോറന്റ്.
ഈ രംഗത്തെ പ്രഗത്ഭരായ മലബാർ കിച്ചനും സാല്മിയയിലെ കാലിക്കറ്റ് ലൈവും മെഹ്ബൂലയിലെയും അബുഹലീഫയിലെയും കാലിക്കറ്റ് ലൈവ് എക്സ്‌പ്രസുകളുമൊക്കെയൊരുക്കിയ സ്‌കൈ വെയ്‌സ് ഗ്രൂപ്പാണ് പുതിയ ഉദ്യമത്തിന്റെയും അണിയറക്കാർ.
കുവൈറ്റിലെ രുചിലോകത്ത് ആഘോഷം തീർക്കാനായി എത്തുന്ന ബോളിവുഡ് ലൈഫ് റസ്റ്റാറൻറിന്റെ ഉദ്ഘാടനം നവംബർ 2 ന് വൈകിട്ട് 7.30ന് അജിയാൾ മാളിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ബോളിവുഡ് ലൈഫിന്റെ പ്രത്യേകത റെസ്റ്റോറന്റിന്റെ ഓരോ ക്യാബിനും ഓരോ സൂപ്പർ താരങ്ങളുടെ പേരിലായിരിക്കും എന്നതാണ്. ഇതിനായി ഓപ്പൺ ക്യാബിനും ഫാമിലികൾക്കായി ക്ളോസ്ഡ് ക്യാബിനും ഒരുക്കിയിട്ടുണ്ട്.
180 പേർക്ക് ഒരേസമയം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അറബ് - ചൈനീസ് വിഭവങ്ങൾ മാത്രമല്ല, ഇന്ത്യയിലെ നോർത്ത്, സൗത്ത് തുടങ്ങി എല്ലാ മേഖലകളിലെയും രുചികളുടെ ഒരു ഫ്യൂഷൻ തന്നെ ഒരുക്കുകയാണ് ബോളിവുഡ് ലൈഫ്.
ഭക്ഷണം ആഘോഷമാക്കുന്നതിനായി വിപുലമായ സൗകര്യങ്ങളോടെ പാർട്ടീ ഹാൾ, ലൈവ് കാറ്ററിംഗ്, ലൈവ് മ്യൂസിക് വിത്ത് ഡിന്നർ, ലൈവ് മ്യൂസിക് വിത്ത് ലഞ്ച്, ലൈവ് ഔട്ട്ഡോർ കാറ്ററിംഗ് എന്നിവയൊക്കെ ബോളിവുഡ് ലൈഫിന്റെ പ്രത്യേകതകളാണ്.
മലയാളത്തനിമയിലുള്ള വിഭവങ്ങൾ ഒരുക്കാൻ വിദഗ്ദ്ധരായ ഷെഫുകൾ തന്നെയാണ് ഇവിടെ എത്തിയിട്ടുള്ളത്.
രാവിലെ 11 മണി മുതൽ രാത്രി 12 മണി വരെയായിരിക്കും റസ്റ്റോറെന്റ് സമയം. 42 ജീവനക്കാർ സദാസമയവും സേവനസന്നദ്ധരായി ഇവിടെ ഉണ്ടായിരിക്കും. മുഗൾ ബിരിയാണിയടക്കം ഒമ്പതുതരം ബിരിയാണികളാണ് ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.
കൊതിയൂറുന്ന വിഭവങ്ങളൊരുക്കി നാവിനും മനസ്സിനും തൃപ്തി പകരുന്ന അനുഭവം പകരുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളായ നാസർ പട്ടാമ്പി (മാനേജിങ് ഡയറക്ടർ), ജയകുമാർ (പാർട്ണർ), ബിജോയ് മാത്യു (റസ്റ്റാറൻറ് മാനേജർ) എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അജിയാൻ മാളിൽ തന്നെ വിശാലമായ തിയേറ്ററും സ്ഥിതി ചെയ്യുന്നതിനാൽ കുടുംബത്തോടോടൊപ്പമെത്തി ഭക്ഷണവും കഴിച്ച് സിനിമയും കണ്ട് മടങ്ങുന്നതിനുള്ള അവസരമാണ് ഒരുങ്ങുന്നത്.