ചെങ്ങന്നൂർ അസ്സോസിയേഷൻ കുവൈറ്റ് കുടുംബ സംഗമം 2019 നടന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി: ചെങ്ങന്നൂർ അസ്സോസിയേഷൻ കുവൈറ്റ് (CAK ) കുടുംബ സംഗമം 2019 അബ്ബാസ്സിയ ഹൈ ഡൈൻ ആഡിറ്റോറിയത്തിൽ നടന്നു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജറും അഡ്വൈസറി ബോർഡ് മെംബറുമായ അഡ്വ. ജോൺ തോമസ് ഉത്ഘാടനം ചെയ്തു. പ്രസിഡൻറ് ജോൺ എബ്രഹാം അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു. പാറപ്പാട്ട് സ്വാഗത പ്രസംഗം നടത്തി.

Advertisment

publive-image

തുടർന്ന് വൈസ് പ്രസിഡന്റ് ചെങ്ങന്നൂർ ഹരി, എക്സിക്യൂട്ടീവ് അംഗങ്ങളായ വർഗീസ് നൈനാൻ, ഗോപാലകൃഷ്ണ കുറുപ്പ്, സിബു പുലിയൂർ, മനോജ്, ജേക്കബ് കടവിൽ, ജിസ് ഏബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.

2018 ലെ പ്രളയത്തിൽ ദുരിതമനുഭവിച്ച ചെങ്ങന്നൂർ പ്രദേശത്തെ ആറായിരത്തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിക്കുവാൻ സാധിച്ചതും ഇരുപത് കുടുംബങ്ങൾക്ക് ധനസഹായവും സമയബന്ധിതമായി കൊടുക്കുവാൻ കഴിഞ്ഞത് സംഘടനയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് ജനറൽ സെക്രട്ടറി അവകാശപ്പെട്ടു. സിറ്റിംഗ് എംഎൽഎ സജി ചെറിയാന്റെ സഹകരണവും യോഗത്തിൽ എടുത്ത് പറയപ്പെട്ടു.

Advertisment