കവൈറ്റ് സിറ്റി: ഹരി ആന്റ് കിച്ചു റെക്കോർഡ്സിന്റെ ബാനറിൽ എസ് .വി രമേഷ് നിർമ്മിച്ച്, സുപ്രസിദ്ധ ചല ചിത്ര പിന്നണി ഗായിക സിന്ധു രമേഷ് ആദ്യമായി സംഗിതം നൽകി പാടി അഭിനയിച്ച ഓണപ്പാട്ട് 'ചിങ്ങപുലരി' എന്ന ദൃശ്യശ്രാവ്യ സംഗീത ശില്പം പ്രകാശനം ചെയ്തു.
/)
പ്രശസ്ത കവിയും , ഗാന രചയിതാവും , സംഗീത സംവിധായകനുമായ ചുണ്ടമല ജോജി പകലോമറ്റമാണ് തികച്ചും ഗൃഹാതുരത്വവും ഒപ്പം പ്രളയ കെടുതിയും ഓർമ്മിപ്പിക്കുന്ന ഈ അപൂർവ്വ ഗാനം രചിച്ചത്. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന വർണ്ണാഭമായ ആൽബം പ്രകാശന ചടങ്ങിൽ ഡി. ജയകുമാർ (എക്സിക്യൂട്ടീവ് അംഗം ബാസ് കുവൈറ്റ് ,പ്രോഗ്രാം അവതാരകൻ) സ്വാഗതം ആശംസിച്ചു.
/)
ഗംഗാധർ ഷർസാത് (പ്രിൻസിപ്പൽ , ഇൻഡ്യൻ കമ്മ്യൂണിറ്റി സ്ക്കൂൾ ഖൈത്താൻ) അദ്ധ്യക്ഷതയും, മുഖ്യ പ്രഭാഷണവും ,ആൽബത്തിന്റെ പ്രകാശന കർമ്മവും നിർവ്വഹിച്ചു. സാം പൈനുംമൂട് ( ദേശാഭിമാനി കുവൈറ്റ് ലേഖകൻ), സജീവ് .കെ. പീറ്റർ (മീഡിയ ഫോറം കുവൈറ്റ് ജനറൽ കൺവീനർ ), വിനയൻ, സുനിൽ കുമാർ ( പ്രസിഡന്റ് ബാസ് കുവൈറ്റ് ), ഗോപിനാഥൻ , ( ജനറൽ സെക്രട്ടറി ബാസ് കുവൈറ്റ് ), സാദിഖ് സലിം (വൈസ് പ്രസിഡന്റ് ബാസ് കുവൈറ്റ് ), ശ്രുതി ശ്രീജിത്ത് ( ഗായിക, ബാസ് കുവൈറ്റ് എക്സിക്യുട്ടീവ് അംഗം), ശശി കൃഷ്ണ( പ്രശസ്ത ചിത്രകാരൻ ,കാർട്ടൂണിസ്റ്റ് ,അദ്ധ്യാപകൻ), രാജു( ബാസ് എക്സിക്ക്യുട്ടീവ് അംഗം), ചുണ്ടമല ജോജി പകലോമറ്റം ( കവി, ഗാന രചിതാവ്, സംഗീത സംവിധായകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു.
/)
എസ്. വി രമേഷ് ( നിർമ്മാതാവ്) നന്ദി പ്രകാശിപ്പിച്ചു. സിന്ധു രമേഷ് തന്റെ സംഗീത ജിവിതത്തിലെ അവിസ്മരണിയ മുഹുർത്തങ്ങൾ സദസിൽ പങ്കു വെച്ചു.
/)
/)