കുവൈറ്റ്: അന്നം തരുന്ന നാടിന് മലയാളികളുടെ വക ഒരു കൊറോണ ബോധവത്കരണ ചിത്രം.
/sathyam/media/post_attachments/D5YdGWxJxfyZR0dYyZ8v.jpg)
കുവൈറ്റിലെ നിലവിലെ സാഹചര്യങ്ങളിൽ പ്രബുദ്ധരായവർ പോലും നിയമങ്ങളോട് മുഖം തിരിക്കുമ്പോൾ പ്രവാസികൾക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ? എന്നാൽ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് കുവൈറ്റിലെ ഒരു കൂട്ടം പ്രവാസികൾ. അതും മലയാളികൾ.
നിഷാദ് കാട്ടൂർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ ജി ടാക്കീസിന്റെ ബാനറിൽ അഞ്ജു പുതുശ്ശേരി ആണ്.
ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിജു അബ്രഹാം ആണ്. ജിനു വൈക്കത്ത്, ഹബീബ് ബിൻസ് അടൂർ, ഡോ. അബ്രഹാം തോമസ്, ശരത്, ഷാനവാസ് കിഷോർ, സെബാസ്റ്റ്യൻ ചൂരനോലി, ജെയ്സൺ, മഞ്ജുമിത്ര ശരത്, താരാ സെബാസ്റ്റ്യൻ ചൂരനോലി, റയാൻ ബിൻസ്, രമ്യ ജെയ്സൺ, സാന്ദ്ര ജെയ്സൺ, എഡിസൺ ജെയ്സൺ എന്നിവർ അഭിനയിക്കുകയും പ്രവീൺ കൃഷ്ണ മേക്കപ്പും ചെയ്തിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us