കോസ്റ്റോ രണ്ടാമത്തെ ശാഖ കുവൈറ്റ് ഫഹാഹീലിൽ ഏപ്രിൽ 20 ന് ആരംഭിക്കുന്നു

ഗള്‍ഫ് ഡസ്ക്
Thursday, April 18, 2019

കുവൈറ്റ്:  കുവൈറ്റിലെ റീറ്റെയ്ൽ വ്യാപാരത്തിന്റെ വിജയകരമായ പ്രവർത്തനത്തിന്റെയും ഖൈത്താനിലെ കോസ്റ്റോ ഉപഭോക്താക്കളുടെ സംതൃപ്തിയുടെയും തുടർച്ചയായി അഹ്‌മദി ഗോവെർനെറ്റിലെ ഫഹാഹീലിൽ കോസ്റ്റോയുടെ രണ്ടാമത്തെ ശാഖ തുറക്കുന്നു. ഫഹാഹീലിലെ തിരക്കേറിയ മക്കാ സ്ട്രീറ്റിൽ ഏപ്രിൽ 20 ന് വൈകുന്നേരം 4 :30 ന് കോസ്റ്റോയുടെ രണ്ടാമത് ശാഖ പ്രവർത്തനം ആരംഭിക്കും.

ഉപഭോക്താക്കളുടെ സംതൃപ്തിക്ക് മുൻ‌തൂക്കം നൽകുന്ന രീതിയിലാണ് കോസ്റ്റോയിൽ ഉത്പന്നങ്ങൾ ക്രമീകരിക്കുന്നത് ഓരോരുത്തരുടെയും അഭിരുചിക്കു അനുസരിച്ചു ബ്രാൻഡുകളെയും ഉത്പന്നങ്ങളെയും നിർദ്ദേശിക്കാനും തിരഞ്ഞെടുക്കുവാനും അതുവഴി ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വാങ്ങിക്കുവാനും ഉപഭോക്താവിനു അവസരം ഒരുങ്ങും.

ശുദ്ധമായ ഭക്ഷ്യ വസ്തുക്കൾ ,പച്ചക്കറികൾ, മൽസ്യം,മാംസം എന്നിവയ്‌ക്കൊപ്പം വീട്ടുപകരങ്ങൾ,ഫാഷൻ വസ്തുക്കൾ ,ചെരുപ്പുകൾ ,ഇലക്ട്രോണിക്സ് ഐറ്റങ്ങൾ ,മൊബൈലുകൾ ,ലാപ്‌ടോപ്പുകൾ എന്നിവയും ഇവിടെ ലഭ്യമാകും.

തുർക്കി ,ഇറ്റലി ,ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ വിദഗ്ദർക്കൊപ്പം ചേർന്ന് നടത്തിയ വിപണന സാധ്യതകളുടെ ഗവേഷണത്തിൽ നിന്നാണ് കോസ്റ്റോ എന്ന ബഡ്ജറ്റ് സൂപ്പർമാർകറ്റ് ആശയം രൂപം കൊണ്ടത്.

ഈ നവീന ആശയത്തെ ഖൈത്താൻ കോസ്റ്റോയിലെ കസ്റ്റമേഴ്സ് ഇരു കയ്യും നീട്ടി സ്വീകരിച്ചതിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും ആണ് കുവൈറ്റിന്റെ എല്ലാ പ്രധാന മേഖലകളിലും ഔട്ട് ലെറ്റുകൾ തുടങ്ങാനുള്ള ആത്മവിശ്വാസം നൽകുന്നത് എന്ന് റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ: അൻവർ അമീൻ പറഞ്ഞു. ഏപ്രിൽ അവസാനത്തിൽ മഹ്ബൂല ബ്ലോക്ക് ഒന്നിൽ മൂന്നാമത്തെ ശാഖയുടെ പ്രവർത്തന൦ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

×