ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ കുവൈറ്റിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന വാടകക്കാർക്ക് ആശ്വാസകരമായ അൽ കന്ദാരി എം പിയുടെ നിയമ ഭേദഗതി ആവശ്യം അംഗീകരിക്കപ്പെടുമോ ? പ്രതിസന്ധിയിലായ പ്രവാസികളെ ചേർത്തുപിടിക്കുന്ന പാർലമെന്റംഗത്തിന്റെ കരുതലിൽ പ്രതീക്ഷയോടെ പ്രവാസികൾ !

New Update

കുവൈറ്റ്: ലോക്ക് ഡൗൺ കർഫ്യൂ കാലത്ത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു നീക്കമായിരുന്നു കുവൈറ്റിലെ പാർലമെന്റംഗം അബ്ദുൾ കരീം അൽ കന്ദാരിയുടെ ഭാഗത്ത് നിന്നും ഇന്നലെ ഉണ്ടായത്.

Advertisment

കോവിഡ് വ്യാപനം മൂലം രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയുടെ കാലഘട്ടത്തിൽ അപ്പാർട്ടുമെന്റുകളിൽ നിന്നും വാടകക്കാരെ ഒഴിപ്പിക്കുന്ന ഉടമകളുടെ നടപടി അവസാനിപ്പിക്കുന്നതിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് കന്ദാരി എം പി രംഗത്തെത്തിയിരുന്നു.

publive-image

ഈ പ്രതിസന്ധി കാലത്ത് നിസഹായരായ വാടകക്കാരെ സഹായിക്കുന്നതിന് റിയൽ എസ്റ്റേറ്റ് വാടക ഉത്തരവ് 35 / 1978 ലെ ആർട്ടിക്കിൾ 20 ലെ ഖണ്ഡിക ഭേദഗതി ചെയ്യണമെന്നാണ് എം പി ആവശ്യപ്പെട്ടത്.

ഇത് അംഗീകരിക്കപ്പെട്ടാൽ നിലവിൽ ഈ പ്രതിസന്ധി നേരിടുന്ന ആയിരക്കണക്കിന് പ്രവാസികൾക്കാണ് അത് ആശ്വാസമാകുക.

കഴിഞ്ഞ ഒന്നര മാസമായി ജോലിയും ശമ്പളവും വരുമാനവുമില്ലാത്ത സ്ഥിതിയിലാണ് ബഹുഭൂരിപക്ഷം പ്രവാസികളുടെയും സ്ഥിതി. ഈ സമയത്ത് വാടക ഒഴിവാക്കണമെന്ന് ലോകമെങ്ങും ഭരണാധികാരികൾ വരെ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പല കെട്ടിട ഉടമകളും ഇത് ഗൗനിക്കുന്നില്ല. പകരം വാടക നൽകാത്തവരുടെ അപ്പാർട്ട്മെന്റിലേക്കുള്ള വെള്ളവും വെളിച്ചവും വരെ കട്ട് ചെയ്ത് ഇവരെ സമ്മർദ്ദത്തിലാക്കുകയാണ്. പലയിടത്തും കുടിയൊഴിപ്പിക്കലും നടത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ ബുദ്ധിമുട്ടുകൾ കൂടി മനസിലാക്കി പാർലമെന്റംഗമായ അബ്ദുൽ കരീം അൽ കന്ദാരി നിയമ ഭേദഗതി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടേയ്ക്കാം എന്നാണ് റിപ്പോർട്ടുകൾ.

Advertisment