കുവൈറ്റ്: കുവൈറ്റിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ അസ്സോസിയേഷൻ (ഇ ഡി എ) "അശരണർക്ക് ആശ്വാസം" എന്ന പദ്ധതിയുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചു നൽകിയ ആദ്യ ഭവനത്തിന്റെ താക്കോൽ കൊച്ചി പെരുമ്പടപ്പ് സ്വദേശി ജോബ്, പുഷ്പി ദമ്പതികൾക്ക് നൽകികൊണ്ട് എറണാകുളം എം പി ഹൈബി ഈഡൻ നിർവഹിച്ചു.
കൊച്ചി എം എൽ എ കെ ജെ മാക്സി, തൃപ്പൂണിത്തറ എം എൽ എ എം. സ്വരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഇ ഡി എ പ്രസിഡന്റ് ജിയോ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സതീഷ് ടി കെ സ്വാഗതം ആശംസിച്ചു.
കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർമാരായ ജലജകുമാരി, വത്സല ഗിരീഷ്, പദ്‌മകുമാർ, ഇ ഡി എ രക്ഷാധികാരി സജി വർഗീസ്, മുൻ മഹിളാവേദി ചെയർ പേഴ്‌സൻ മിനി കിഷോർ, ഇ ഡി എ എക്സിക്യൂട്ടീവ് അംഗമായ ജിമ്മി പോൾ, മുൻ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ജെ. ആന്റണി, ഷില്ലി ആന്റണി, ലക്സി കുര്യാക്കോസ് ഷാന്റി രാജു മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ഇ ഡി എ ട്രഷറർ ബാലകൃഷ്ണ മല്ല്യ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.