ഇന്ത്യൻ സംഘടനകളെ എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കൽ - ഫിറ, രാഷ്ട്രപതിക്കു പരാതി നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റിലെ വിവിധ സംഘടനകളുടെ രജിസ്‌ട്രേഷന്‍, കാരണം കൂടാതെയും, മുന്നറിയിപ്പ് ഇല്ലാതെയും ഒഴിവാക്കിയതും, തുടര്‍ന്ന് ഇന്‍ഡ്യന്‍ എംബസിയുടെ പുതിയ മാനദണ്ഡങ്ങളും - ഭരണ ഘടന ലംഘന വിഷയങ്ങള്‍ ഉൾപ്പടെ ചൂണ്ടിക്കാട്ടി ഫിറ കണ്‍വീനറും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സിസ് ന്യൂ ഡൽഹിയിലുള്ള ഇന്ത്യൻ പ്രസിഡന്റ്‌ സെക്രട്ടറിയറ്റിൽ നേരിട്ടെത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ, കുവൈറ്റിലെ ( FIRA KUWAIT ) വിവിധ സംഘടനകൾക്ക് വേണ്ടി പരാതി നൽകിയത്.

Advertisment

publive-image

ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന പൗരവാകാശങ്ങളിന്‍മേലുള്ള ലംഘനവും, ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടര്‍ ഡോ: മനോജ് കുമാര്‍ മോഹപത്ര, ഫിറ കുവൈറ്റുമായി നടത്തിയ ചർച്ചയും, കുവൈറ്റ്‌ ഇന്ത്യന്‍ എംബസിയുടെ നാളുകളായുള്ള ഈ വിഷയത്തിലുള്ള വിവേചനപരവും, ഒരു മാനദണ്ഡമില്ലാതെയും ചില സംഘടനകളെ മാത്രം നില നിർത്തിയ നടപടികളും പരാതിയിൽചൂണ്ടിക്കാട്ടിയിട്ടുണ്ട്.

publive-image

ഇന്ത്യൻ പൗരനു ഭരണഘടന ഉറപ്പുതരുന്ന തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഫിറ കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു.

publive-image

Advertisment