കുവൈറ്റ് ഗോകുലം കലാക്ഷേത്രയുടെ 10 വാർഷികം 'നൃത്തോത്സവ് 2019' ഏപ്രിൽ 5 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ഗോകുലം കലാക്ഷേത്രയുടെ 10 ആം വാർഷികം നൃത്തോത്സവ് 2019 ഏപ്രിൽ 5 വെള്ളിയാഴ്ച കേബ്രിഡ്ജ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു 2 ന് ആരംഭിക്കുന്ന ചടങ്ങുകൾ അൽ സിമാമി ഗ്രൂപ്പ് ചെയര്മാന് ബദർ ഖാലിദ് ഖലാഫ് അൽ സിമാമി ഉത്ഘാടനം ചെയ്യും.

Advertisment

publive-image

ഐ.സി.സ്.കെ പ്രിൻസിപ്പാൾ ഗംഗാധർ ഷെർസാത്, വൈസ് പ്രിൻസിപ്പാൾ രവി അയണോലി, ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ശാന്താ മരിയ ജെയിംസ്, സെൻറ്.ബേസിൽ ഇന്ത്യൻ ഓത്തഡോക്സ് പള്ളി വികാരി ഫാ.മാത്യു എം മാത്യൂസ് എന്നിവർ ചടങ്ങിൽ മുഖ്യതിഥികൾ ആയിരിക്കും.

publive-image

ഗോകുലം കലാക്ഷേത്രയിൽ കുച്ചിപ്പടി, മോഹിനിയാട്ടം , ഭരതനാട്യം എന്നിവയിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റം നൃത്തോത്സവ് 2019 ൽ നടക്കും. ഗോകുലം ഹരിയുടെ ശിഷണത്തിൽ നൃത്തനൃത്യങ്ങൾ അഭ്യസിച്ച 163 കുട്ടികളാണ് അരങ്ങേറ്റം നടത്തുന്നത്. പ്രശസ്ത ഗായകരായ മഞ്ചേരി ജയേഷ് പകരത്തു, സിനി സുനിൽ എന്നിവരും ഇന്ത്യയിൽ നിന്നുമെത്തിയ വാദ്യോപകരണ വിദഗ്ധരും നൃത്തോത്സവ് 2019 പകിട്ടേകും.

ഗോകുലം കലാക്ഷേത്രയുടെ 10 ആം.വാർഷികത്തോട് അനുബന്ധിച്ചു രാമായണം നാടകവും അരങ്ങേറും.

publive-image

2009 ൽ ഡാൻസ് മാസ്റ്റർ ഗോകുലം ഹരിദാസ് കുറുപ്പിന്റെ നേതൃത്വത്തിൽ അബ്ബാസിയായിലാണ് ഗോകുലം കലാക്ഷേത്ര പ്രവർത്തനം ആരംഭിച്ചത്. ഗോകുലം കലാക്ഷേത്രയിൽ നിന്നും കുച്ചിപ്പടി,മോഹനിയാട്ടം, ഭരതനാട്യം , എന്നീയിനങ്ങളിൽ ആയിരത്തിലധികം കുട്ടികൾ നൃത്തം അഭ്യസിക്കുണ്ട്.

വാര്ത്താസമ്മേളനത്തിൽ ഗോകുലം കലാക്ഷേത്ര ഡാൻസ് മാസ്റ്റർ ഹരിദാസ് കുറുപ് , ജോബിൻ തോമസ്, ജോ ആന്റണി , റോയ് തോമസ് , വിനോദ് സി എന്നിവർ പങ്കെടുത്തു.

Advertisment