കുവൈറ്റ് സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് യുവജന പ്രസ്ഥാനം ഹീലിംഗ് ഹാൻസ് 2019 ക്യാൻസർ കെയർ പ്രോജക്ട് ചെക്ക് കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: അഹമ്മദി സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഹീലിംഗ് ഹാൻസ് 2019 എന്ന ക്യാൻസർ കെയർ പ്രോജക്ടിനായി നടത്തപ്പെട്ട തിരുവോണപുലരി 2019 ഓണാഘോഷത്തിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് 5 ലക്ഷം രൂപയുടെ ചെക്ക്  എം ജി ഓ സി എസ് എമ്മിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മേഴ്സി ഫെലോഷിപ്പുമായി ചേർന്ന്, റീജണൽ ക്യാൻസർ സെന്ററിൽ (R C C) ചികിത്സ തേടുന്ന നിര്‍ദ്ധനരായ ക്യാൻസർ രോഗികള്‍ക്ക് നൽകുന്നതിനായി ഇടവകയുടെ ആദ്യഫല പെരുന്നാളായ സാന്തോം ഫെസ്റ്റ്- 2019 ന്റെ പൊതു സമ്മേളനത്തിൽ വെച്ച് ഇടവകയുടെ വികാരിയും ഓ. സി. വൈ. എം യൂണിറ്റ് പ്രസിഡന്റുമായ റവ. ഫാ. അനിൽ വർഗീസിന് ഓ. സി. വൈ. എം യൂണിറ്റ് ട്രസ്റ്റി ലിജോ ജോൺ കോശി, തിരുവോണപുലരിയുടെ ജനറൽ കൺവീനർ ജോഷി വി സൈമൺ, സുവനീർ കൺവീനർ ലിബു. എം. വർക്കി എന്നിവർ ചേർന്ന് കൈമാറി.

ഓ. സി. വൈ. എം യൂണിറ്റ് വൈസ് പ്രസിഡൻറ് അരുൺ തോമസ്, യൂണിറ്റ് സെക്രട്ടറി മനു മോനച്ചൻ, ജോയിൻറ് സെക്രട്ടറി ജിജിൻ ജിബോയ്, ഇടവകയുടെ ട്രസ്റ്റി പോൾ വർഗീസ്, സെക്രട്ടറി ബോബൻ ജോൺ എന്നിവർ ഇതിൽ സന്നിഹിതരായിരുന്നു.

Advertisment