കുവൈറ്റ്: പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുവാൻ വിവാഹ സൽക്കാരം ഒഴിവാക്കി ഉദാത്ത മാതൃക നൽകിയ എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിനെ വൺ ഇന്ത്യ അസോസിയേഷൻ ആദരിക്കുന്നു. അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 27 വൈകിട്ട് 4 .30 മുതൽ ആണ് അനുമോദനം ക്രമീകരിച്ചിരിക്കുന്നത്.
നിലമ്പൂർ സ്വദേശിയായ സന്തോഷ് കുമാറിന്റെ വിവാഹം ഓഗസ്റ്റ് 17നാണ് നടന്നത്. എന്നാൽ മലബാർ മേഖലയിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിവാഹ സൽക്കാരം പൂർണമായും ഒഴിവാക്കി ആ തുക വീട് നഷ്ടപ്പെട്ട ആറ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആണ് സന്തോഷ് കുമാറും വധു അമോദിനിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് നൽകിയത്.
സന്തോഷ് കുമാറിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അവയ്ക്കുള്ള ആദരവു നൽകുന്ന പ്രസ്തുത സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും എന്നും പ്രോഗ്രാം കൺവീനർ സബീബ് മൊയ്ദീനും വൺ ഇന്ത്യ അസോസിയേഷൻ ഭാരവാഹികളും വാർത്താ കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
98090406, 65626364
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us