ഗള്‍ഫ് ഡസ്ക്
Updated On
New Update
കുവൈറ്റ്: ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി കുവൈറ്റിലെത്തി രോഗാതുരരായി ദുരിതമനുഭവിക്കുന്നവർക്ക്, വിസാ തട്ടിപ്പിലും ജോലി തട്ടിപ്പിലുംപ്പെട്ട് യാതന അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാകാൻ അവരെ സ്വജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ രുപംകൊണ്ട വൊളന്റിയേഴ്സ് കൂട്ടായ്മയാണ് "കുവൈറ്റ് ഇന്ത്യൻ ഹെൽപ് ഡെസ്ക്ക്".
Advertisment
അർഹതപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽ എത്തിക്കാനും പ്രവർത്തകർ ശ്രദ്ധിക്കുന്നു. ഈ കഴിഞ്ഞ വെള്ളിയാഴ്ച അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഡഗംഭീരമായ സദസ്സിൽ വച്ച് കുവൈറ്റ് ഇന്ത്യൻ ഹെൽപ് ഡെസ്ക് ലോഗോ പ്രകാശനം നടത്തി.
ഹമീദ് പാലേരി അദ്ധ്യക്ഷനായ ചടങ്ങിൽ ബാബു ഫ്രാൻസീസ് , ദിലീപ് പാലക്കാട്, സക്കീർ പുത്തൻപാലം, അശോകൻ തിരുവനന്തപുരം, സൂസൻ മാത്യു, മുജീബ് കല്ലിങ്കൽ, സിറാജ്, വിഷ്ണു , വിജയൻ ഇന്നാസ്യ എന്നിവർ സംസാരിച്ചു. ബന്ധപ്പെടേണ്ട നമ്പർ 61599442, 99737450.