കുവൈറ്റ്: അന്താരാഷ്ട്ര നഴ്സസ് ദിനത്തിടനുബന്ധിച്ചു ഫ്ലോറൻസ് നൈറ്റിംഗേളിന്റെ സ്മരണയിൽ "ഫ്ലോറൻസ് ഫിയസ്റ്റ 2019" എന്ന പേരിൽ കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക് )വളരെ വിപുലമായ രീതിയിൽ നഴ്സസ് ഡേ ആഘോഷംസംഘടിപ്പിക്കുന്നു.
/sathyam/media/post_attachments/bJXR0vzn6ajLKNfU7ilv.jpg)
മെയ് 2 വ്യാഴാഴ്ച വൈകുന്നേരം 4. 30 മണിയോടെ ജലീബ് അൽ ശുയൂഖ്ഹ് മറീന ഹാളിൽ വച്ച് ആരംഭിക്കുന്ന പരിപാടിയിൽ കുവൈറ്റ് ട്രാൻസ്‌പ്ലാന്റ് സൊസൈറ്റി പ്രസിഡന്റ് മുസ്തഫ അൽ -മൊസാവി , പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ അജിത് കുമാർ, കുവൈറ്റിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ പങ്കെടുക്കുന്ന പ്രൗഡഗംഭീരമായ സാംസ്‌കാരിക സമ്മേളനം നടത്തപ്പെടും.
സമ്മേളനത്തോടനുബന്ധിച്ചു കുവൈറ്റിൽ ദീർഘകാലമായി സേവനം അനുഷ്ിക്കുന്ന നഴ്സസ് നെ ആദരിക്കുകയും എല്ലാ നഴ്സുമാരും മെഴുകുതിരിയേന്തി നഴ്സസ് പ്രതിജ്ഞ ആവർത്തിക്കുകയും ചെയ്യും.
തുടർന്ന് ഇൻഫോക് അംഗങ്ങളുടെ കലാപരിപാടികളും ഐഡിയ സ്റ്റാർ സിങ്ങർ പ്രതിഭകളായ ശ്രീനാഥും നിഖിലും നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും അരങ്ങേറും. കണ്ണഞ്ചിപ്പിക്കുന്ന നൃത്തചുവടുമായി കുവൈറ്റിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പായ ഡികെ ഡാൻസ് നിങ്ങളുടെ മുൻപിലെത്തുന്നു.
ഇൻഫോക്കിലെ കരുത്തുറ്റ പ്രതിഭാസമ്പന്നരുടെ നിരയായ തട്ടിക്കൂട്ട് ടീം അണീച്ചൊരുക്കുന്ന കോമിക് ഡാൻസ് ഏറെ പുതുമയോടുകൂടി തികഞ്ഞ വ്യത്യസ്തതയോടെ അവതരിപ്പിക്കപ്പെടുന്നു. അതോടൊപ്പം ഏവരുടെയും കണ്ണും മനസും കവരാൻ വ്യത്യസ്തമായ മാജിക് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
2012 ൽ സ്ഥാപിതമായ സംഘടനയിൽ കുവൈറ്റ് ആരോഗ്യ മന്ത്രലയത്തിലെ രണ്ടായിരത്തോളം നഴ്സുമാർ അംഗങ്ങളാണ്. കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചു വരുന്ന ഇൻഫോക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി പോരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us