കുവൈറ്റ്: ഒൻപത് വർഷത്തെ കുവൈറ്റ് ജീവിതത്തിനു ശേഷം ഉദ്യോഗാർത്ഥം അമേരിക്കയിലേക്ക് പോകുന്ന ജിമ്മി ജോർജിന് കുവൈറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
ദില്ലി എയിംസ് ആശുപത്രിയിൽ നിന്നും ജോലി രാജി വെച്ച് 2010 ൽ കുവൈറ്റിലെത്തിയ ജിമ്മി ഒമ്പത് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് കുവൈറ്റിനോട് വിട പറയുന്നത്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിലും ഇബിൻ സിനാ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.
വാർഡ് ആറിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജോൺ മാത്യു ഏകോപനം നിർവഹിച്ചു. ഡോ ഇസ്സാം മുഹമ്മദ്, മരിയ ബല്ല, തോമസ് കുരുവിള, ബിനു ബേബി, അനീഷ് കുറുപ്പ് വെള്ളംകൊള്ളിൽ, ബിജു ജോർജ്ജ്, റോസ്മേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യാത്രയയപ്പ് നൽകിയതിന് ജിമ്മി ജോർജ് മറുപടി പ്രഭാഷണം നടത്തി.
റെനീഷ് സദാശിവൻ കൃതജ്ഞത രേഖപ്പെടുത്തി. മാസ്സ് സ്റ്റാൻലി പരമാനന്ദം, ജോൺ പാപ്പച്ചൻ പ്ലാവിലയിൽ, പ്രിൻസ് മാത്യു കണയാൻകൽ എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. വിവിധ കലാപരിപാടികളോടെ യാത്രയയപ്പ് പര്യവസാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us