Advertisment

കല (ആർട്ട്) കുവൈറ്റ് ഒരുക്കുന്ന 'നിറം 2019' ശിശുദിന ചിത്രരചനാ മത്സരം നവമ്പർ-15 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി സംഘടിപ്പിക്കുന്ന "നിറം 2019" ചിത്ര രചനാ മത്സരം നവമ്പർ 15 ന് വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില് ഉച്ചയ്ക്ക്ശേഷം രണ്ടുമണിക്ക് ആരംഭിക്കും.

Advertisment

ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 129-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആർട്ട്) കുവൈറ്റ് കുട്ടികൾക്കായി പരിപാടിസംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല് "നിറം" എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചു വരുന്ന ഈ പരിപാടിയുടെ 15-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.

publive-image

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക.  ഗ്രൂപ്പ് എ - എല് കെ ജി മുതല് ഒന്നാം ക്ലാസ് വരെ, ഗ്രൂപ്പ് ബി - രണ്ടാം ക്ലാസ് മുതല് നാല് വരെ. ഗ്രൂപ്പ് സി - അഞ്ചാം ക്ലാസ് മുതല് എട്ടു വരെ, ഗ്രൂപ്പ് ഡി - ഒമ്പതാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെ.ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്ക്ക് ക്രയോണ്സും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവർക്ക് വാട്ടര്കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്ത്ഥികള് കൊണ്ടുവരേണ്ടതാണ്.

ഡ്രോയിംഗ് ഷീറ്റ്സംഘാടകർ നല്കും. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ളകുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ക്യാൻവാസ് മത്സരത്തിൽ പങ്കെടുക്കുന്നവര്ക്കും സമ്മാനം നേടാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

publive-image

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നുംസമ്മാനങ്ങൾക്കുപുറമെ 50 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവുംനൽകുന്നതാണ്. ഓൺലൈൻ റെജിസ്ട്രേഷൻ നവംബർ 12-ആം തിയ്യതിവരെ www.kalakuwait.netഎന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. ഓൺസ്പോട്ട് രെജിസ്ട്രേഷനും ഉണ്ടായിരിക്കും.

കൂടുതൽവിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 97959072, 97219439, 97219833 എന്നീ നമ്പറുകൾ വഴിയും ബന്ധപ്പെടാവുന്നതാണ്. കുവൈറ്റിലെ പ്രഗത്ഭ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കും. വാർത്താസമ്മേളനത്തിൽ കല (ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി. പി., ജനറൽ സെക്രട്ടറി പി.കെ. ശിവകുമാർ, ട്രെഷറർ കെ. ഹസ്സൻ കോയ, പ്രോഗ്രാം ജനറൽ കൺവീനർ ജെയ്സൺ ജോസഫ്.,അമേരിക്കൻ ടൂറിസ്റ്റർ പ്രധിനിധി നൗഫൽ, സമീർ പി, സാംകുട്ടി തോമസ് എന്നിവർ പങ്കെടുത്തു.

Advertisment