കുവൈറ്റ്: പ്രശസ്ത കഥാകാരിയും കവയിത്രിയുമായ അഷിതയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. തുറന്നു പറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത ലിംഗ സമത്വത്തിന് വേണ്ടി വാദിച്ച എഴുത്തുകാരി കൂടിയായിരുന്നു.
/sathyam/media/post_attachments/bWVoUl0ULMXXll9sTW1h.jpg)
സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളെ തന്റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ച അഷിതയുടെ നിര്യാണം സാഹിത്യലോകത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.