കുവൈറ്റ് മലയാളി സമൂഹത്തിനായി കല കുവൈറ്റ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ജനാധിപത്യത്തിന്റെ ഉത്സവത്തത്തിന്റെ ഭാഗവാക്കാകുവാൻ വേറിട്ട പരിപാടിയുമായി കല കുവൈറ്റും. ഇതിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഏപ്രിൽ 23-ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ നാൾ‌വഴികൾ’ എന്ന വിഷയത്തിലൂന്നിയാണ് ക്വിസ് മത്സരം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 5-ന് വൈകിട്ട് 4 മണിക്ക് മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്നതാണ്.

ജനാധിപത്യ പക്രിയയിൽ ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസി മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നതെന്ന് കല കുവൈറ്റ് ഭാരവാഹികൾ പറഞ്ഞു.

മത്സരത്തിന്റെ വിജയ കരമായ നടത്തിപ്പിന് ഫഹാഹീൽ മേഖല എക്സിക്യുട്ടീവ് അംഗം ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടീപ്പിച്ചു വരുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 65939377, 66458450, 50984899 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisment