സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്‌സ്

ഗള്‍ഫ് ഡസ്ക്
Wednesday, March 11, 2020

കുവൈറ്റ് സിറ്റി:  ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്നആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍അവതരിപ്പിക്കുന്നു.

റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറിലൂടെ സ്വര്‍ണത്തിന്റെ ഭാവിയിലെ വിലയിലുള്ളഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്റെ ഭാഗമായിവാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച്നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം.

ആഭരണം വാങ്ങുമ്പോള്‍ ആദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ബുക്കിംഗ് തുകയുടെ പത്തെരട്ടി തുകയുടെ ആഭരണങ്ങള്‍ക്കാണ് റേറ്റ്പ്രൊട്ടക്ഷന്‍ ലഭിക്കുക.

കൂടാതെ 200 ദിനാറിനും കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്‌ക്രാച്ച് ആന്റ് വിന്‍കൂപ്പണിലൂടെ സൗജന്യ സമ്മാനങ്ങളോ സ്വര്‍ണ-ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുവാനുള്ള അണ്‍കണ്ടീഷണല്‍ഷോപ്പിംഗ് വൗച്ചറുകളോ നേടാം.

അക്ഷയ തൃതീയയോടനുബന്ധിച്ച് ആഭരണങ്ങള്‍ വാങ്ങുവാനായുള്ള പ്രീ-ബുക്കിംഗ് സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോള്‍ പരമാവധി ഗുണഫലങ്ങള്‍ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാണ്‍ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കള്‍ സ്വര്‍ണംവാങ്ങുമ്പോള്‍ ബാധിക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിനായാണ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും അടുത്ത സീസണ്‍ തുടങ്ങുന്നതിനുമുമ്പേ നിശ്ചിത നിരക്കില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കല്യാണ്‍ ജൂവലേഴ്‌സിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്റെഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഉപയോക്താക്കള്‍ക്ക്ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ജിസിസിയിലും ഇന്ത്യയിലുമായുള്ള 144 ഷോറൂമുകളില്‍ നിന്നും വാങ്ങുന്നആഭരണങ്ങള്‍ക്ക് ആഗോളതലത്തില്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായി മെയിന്റനന്‍സ് ചെയ്യുന്നതിനുള്ള സൗകര്യം അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഉറപ്പ് നല്‍കും.

സുതാര്യമായ ബിസിനസ് രീതികള്‍ക്ക് പേരുകേട്ട കല്യാണ്‍ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിനൊപ്പം ആഭരണങ്ങളെക്കുറിച്ച് നല്കുന്ന വിവരണത്തില്‍ ആഭരണത്തിന്ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണത്തിന് മാത്രമേ സ്വര്‍ണത്തിന്റെ നിരക്കില്‍ വിലയീടാക്കിയിട്ടുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുപുറമെ, കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്‌റ്റോറുകളില്‍ നിന്നും വാങ്ങിയ ആഭരണങ്ങള്‍ ആഗോള തലത്തില്‍ തന്നെ മാറ്റിവാങ്ങുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള ഉറപ്പും നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ നല്കുന്നു.

×