കുവൈറ്റിലെ ആലുവക്കാരുടെ കൂട്ടായ്മ കെ എ പി എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗള്‍ഫ് ഡസ്ക്
Wednesday, July 17, 2019

കുവൈറ്റ്: കുവൈറ്റിലെ ആലുവ പ്രദേശവാസികളുടെ കൂട്ടായ്മയായ കെ എ പി എ അതിന്റ ഒന്നാം വാർഷികപൊതുയോഗം 12/7/19 വെള്ളിയാഴ്ച്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന വിവരണം അവതരിപ്പിക്കുകയും തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പുതിയ രക്ഷാധികാരികളായി റഹിം, പ്രദീപ്‌ മേനോൻ എന്നിവരെയും പ്രസിഡന്റ് സാലിഹ് അലി, സെക്രട്ടറി അബിൻ അഷ്‌റഫ്‌, ട്രഷറർ ഷിനു, മീഡിയ കൺവീനർ നവാസ് അലി, ഡോക്യുമെന്റ് കൺട്രോളർ അസീസ് എരമം, വൈസ് പ്രസിഡന്റ് ഷിഹാബ്, ജോയിന്റ് സെക്രട്ടറി സിറാജ്, ജോയിന്റ് ട്രഷറർ നസീർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

×