കുവൈറ്റ്: കുറവിലങ്ങാട് ദേവ മാതാ കോളേജ് അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർപാലാ രൂപതയുടെ സഹായ മെത്രാനുകെ.ഡി.എം.സി.എ യുടെ പൂർവ്വവിദ്യാർത്ഥിയുമായ മാർ ജേക്കബ് മുരിക്കൻ പിതാവിന് സ്വീകരണം നൽകി.
ഏപ്രിൽ 25 തീയ്യതി 7 മണിക്ക് അബ്ബാസിയ ഹൈ-ഡെയിൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വീകരണ പരിപാടിക്ക് പ്രോഗ്രാം ജനറൽ കൺവീനർ ബോബി പാറ്റാനി സ്വാഗതം ആശംസിച്ചു. ലളിതമായ ജീവിത ശൈലി കൊണ്ട് സിറോ മലബാർ സഭക്കും, ഈ ലോകം മുഴുവനും മാതൃകയാണ് മുരിക്കൻ പിതാവ് എന്ന് പ്രസിഡന്റ് ജോൺസൻ സെബാസ്റ്റ്യൻ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
/sathyam/media/post_attachments/AcDqc89U4yENCk9bq5D6.jpeg)
പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന പിതാവിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രഥമ പ്രസിഡന്റ് കെ.ജെ. ജോൺ , അഡ്വൈസറി ബോർഡ് ചെയർമാൻ സിവി പോൾ എന്നിവർ സംസാരിച്ചു.
സഹജീവികളായ നമ്മുടെ സഹോദരങ്ങളോട് എന്നും കരുണ കാണിക്കുക എന്നതാണ് ഉത്തമനായ ഒരു മനുഷ്യൻ ചെയ്യേണ്ടത് എന്നും, സ്വന്തം കുടുംബത്തിൽ നിന്നും കിട്ടുന്ന മൂല്യങ്ങളും, സ്വഭാവവും ആണ് ഒരു മനുഷ്യനെ നല്ലവൻ ആക്കുന്നത് എന്നും, എളിമയിലൂടെയാണ് വലിയവൻ ആകേണ്ടത് എന്നും മറുപടി പ്രസംഗത്തിൽ പിതാവ് പറഞ്ഞു.
പ്രസിഡന്റ്, മുൻപ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ പിതാവിന് കെ.ഡി.എം.സി.എയുടെ സ്നേഹോപഹാരം നൽകി.
ഹ്രസ്വ സന്ദർശനത്തിനിടയിലും കെ.ഡി.എം.സി.എ.കുടുംബങ്ങളെ കാണുവാനും അവരോടൊപ്പം സമയം ചിലവഴിക്കാനും പിതാവ് കാണിച്ച സന്മനസ്സിന് ജെയ്സൺ ജോസഫ് നന്ദി പറഞ്ഞു. ഭക്ഷണത്തോട് കൂടി 10.30 ന് യോഗം അവസാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us