ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീറിന് കെഇഎ കുവൈറ്റ് സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീറിന് കാസർഗോഡ് ജില്ലാ അസോസിയേഷൻ കുവൈറ്റ് സ്വീകരണം സംഘടിപ്പിച്ചു. പ്രസിഡണ്ട് സത്താർ കുന്നിൽ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സലാം കളനാട് അതിഥികളെ സ്വാഗതം ചെയ്തു.

Advertisment

publive-image

കാസർകോടിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ സജീവസാന്നിധ്യമായ എം സി ഖമറുദ്ദീൻ അഡ്വക്കറ്റ് കരീം എന്നിവർ സംബന്ധിച്ചു. കാസർകോടിതായ പ്രശ്നങ്ങളും വിഷയങ്ങളും അവതരിപ്പിച്ച കൂട്ടത്തിൽ പുതിയതായി പ്രവർത്തനമാരംഭിച്ച കണ്ണൂർ എയർപോർട്ടിൽ നിന്നും കാസർകോട്ടേക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് സർവീസ് നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നോട് യോഗം അഭ്യർത്ഥിക്കുക ഉണ്ടായി.

മറുപടിപ്രസംഗത്തിൽ അഭ്യർത്ഥന അംഗീകരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാസർകോട് ജില്ലയ്ക്ക് സ്വന്തമായൊരു ആഭ്യന്തര വിമാന താവളം കൊണ്ടുവരുന്നതിനുള്ള പ്രാരംഭ പ്രവർത്തനത്തനം തുടങ്ങിവച്ചത് ആയി അറിയിക്കുകയുണ്ടായി.

ചീഫ് പേട്രൺ സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ചെയർമാൻ എൻജിനീയർ അബൂബക്കർ, വൈസ് ചെയർമാൻ മൊയ്തു ഇരിയ, വർക്കിംഗ് പ്രസിഡണ്ട് ഹമീദ് മധൂർ, ഇബ്രാഹിം കുന്നിൽ എന്നിവർ സംസാരിച്ചു.

മുഖ്യാതിഥികൾക്ക് അഡ്വൈസറി ബോർഡ് അംഗങ്ങളായ അനിൽ കള്ളർ കലീൽ അടൂർ ഹസ്സൻ സിഎച്ച് എന്നിവർ പൊന്നാടയണിയിച്ചു.
ജോയിൻ സെക്രട്ടറി നന്ദി പ്രാകാശിപ്പിച്ചു .

Advertisment