മിശ്രിഫ്: കേഫാക് അന്തർജില്ലാ മത്സരങ്ങൾ സെമി ഫൈനൽ ലൈനപ്പായി. ഒമ്പതു ജില്ലകൾ തമ്മിൽ രണ്ടു ഗ്രൂപ്പായി, ലീഗ്‌ടിസ്ഥാനത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഗ്രൂപ്പ് എ യിൽ നിന്ന് തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ്പ് ബിയിൽ നിന്ന് തൃശൂരും , കണ്ണൂരും സെമിഫൈനലിലേക്കു അർഹത നേടി.
/sathyam/media/post_attachments/rdXAp1RfELlFRTPaxS3R.jpg)
<കോഴിക്കോടും പാലക്കാടും ഏറ്റുമുട്ടുന്നു>
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ തിരുവനന്തപുരം ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരായ കണ്ണൂരുമായും , ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ തൃശൂരും, ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടുമായും ഏറ്റുമുട്ടും.
അന്തർജില്ലാ മാസ്റ്റേഴ്സ് സെമിഫൈനൽ മത്സരത്തിൽ കോഴിക്കോടും മലപ്പുറവും തമ്മിലും, തൃശൂരും എറണാംകുളവും തമ്മിലും ഏറ്റുമുട്ടും. മത്സരങ്ങൾ വൈകിട്ട് നാലു മുതൽ ആരംഭിക്കുമെന്നും സെമി ഫൈനലുകൾക്കുള്ള ഒരുക്കങ്ങെളെല്ലാം പൂർത്തിയായതായും കെഫാക് ഭാരാവാഹികൾ അറിയിച്ചു.