കെഫാക് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റ് ആവേശത്തിലേക്ക്

ഗള്‍ഫ് ഡസ്ക്
Friday, February 14, 2020

കുവൈത്ത് സിറ്റി:  കേഫാക് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റ് മാസ്റ്റർ ലീഗില്‍ തിരുവനന്തപുരത്തിനും തൃശ്ശൂരിനും കാസര്‍ഗോഡിനും ജയം. ആദ്യ മത്സരത്തില്‍ കണ്ണൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തിരുവനന്തപുരം പരാജയപ്പെടുത്തി.

തിരുവനന്തപുരത്തിന് വേണ്ടി ബൈജു വിജയഗോൾ നേടി. മാന്‍ ഓഫ് ദി മാച്ചായി ജോസഫിനെ തിരഞ്ഞെടുത്തു. തൃശൂരും മലപ്പുറവും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഒരു ഗോളിന് തൃശൂർ വിജയിച്ചു.

മികച്ച കളി പുറത്തെടുത്ത തൃശൂർ സ്‌ട്രൈക്കർ റൻഡിർ മാന്‍ ഓഫ് ദി മാച്ചായി. പാലക്കാടും കോഴിക്കോടും ഏറ്റുമുട്ടിയ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

കാസർഗോഡും എർണാകുളവും എതിരിട്ട മാസ്റ്റർ ലീഗിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് കാസർഗോഡ് വിജയിച്ചു. കാസർഗോഡ് താരം ബിജു മാൻ ഓഫ് ദി മാച്ചായി.

സോക്കർ ലീഗില്‍ നടന്ന മത്സരങ്ങളില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തൃശൂർ കോഴിക്കോടിനേയും, മറുപടിയില്ലാത്ത നാല് ഗോളിന് പാലക്കടിനെ എറണാകുളവും പരാജയപ്പെടുത്തി.

തിരുവനന്തപുരവും മലപ്പുറവും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ കണ്ണൂരും കാസർഗോഡും തമ്മിലുള്ള മത്സരം 2-2 നിലയിൽ അവസാനിച്ചു.

×