കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി നാഷണൽ ഡേ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

ഗള്‍ഫ് ഡസ്ക്
Thursday, February 27, 2020

കുവൈത്ത്:  മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.

ഇസ്മായില്‍ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. ഹംസ ബാഖവി, കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ ഖാലിദ് ഹാജി, കെ കെ എം എ കേന്ദ്ര സെക്രട്ടറി എ വി മുസ്തഫ, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

മറ്റു കേന്ദ്ര ഭാരവാഹികളായ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി,മുസ്തഫ ദാരിമി,ഇല്ല്യാസ് മൗലവി,മുഹമ്മദലി ഫൈസി,മുഹമ്മദലി പുതുപറമ്പ്,നാസര്‍ കോഡൂര്‍,സലാം പെരുവള്ളൂര്‍,നിസാര്‍ അലങ്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

കുവൈത്ത് ദേശീയ ഗാനാലാപനം,ബുര്‍ദ,ദഫ്,മറ്റു കലാ വിരുന്നുകള്‍ അരങ്ങേറി.തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനാ സദസ്സിന് മുസ്തഫ ദാരിമി നേതൃത്വം നല്‍കി.

സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, ശിഹാബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

×