New Update
കുവൈറ്റ്: കുവൈറ്റ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ആരോഗ്യ പരിപാലന ഹ്രസ്വ കോഴ്സുകളായ ബി എൽ എസ്, എ സി എൽ എസ് എന്നിവ ഇനി അബ്ബാസിയയിലും നടത്തപെടും.
Advertisment
അബ്ബാസിയയിലെ ഹെവൻ ഓഡിറ്റോറിയത്തിൽ എല്ലാദിവസവും നടക്കുന്ന പരിശീലനത്തിന് മലയാളി പരിശീലകരാണ് നേതൃത്വം നൽകുക.
നേരത്തെ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ സ്ഥിര നിയമനങ്ങൾക്കും ഗ്രേഡ് മാറ്റങ്ങൾക്കും നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും BLS (BASIC LIFE SUPPORT), ACLS ( ADVANCED CARDIAC LIFE SUPPORT ) കോഴ്സുകൾ പൂർത്തീകരിക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു.
ഉദ്യോഗാർത്ഥികളുടെ സൗകര്യാർഥം അമേരിക്കൻ ഹാർട്ട് അസോസിയേഷൻറെ അംഗീകാരത്തോടെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക - 50216543,977471
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us