കുവൈത്ത് കെ. എം. സി. എ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ഗള്‍ഫ് ഡസ്ക്
Friday, February 14, 2020

കുവൈത്ത്:  കുവൈത്തിലും, നാട്ടിലും ഉള്ള ജാതി ഭേദമേന്യ പാവപ്പെട്ട രോഗികളുടെ ചികത്സക്കും, സാമ്പത്തികമായി വളരെപിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായം നൽകുവാൻ എല്ലാ വർഷവും നടത്തി വരുന്ന കാരുണ്യ ചാരിറ്റി ഫെസ്റ്റ് കുവൈത്ത് സിറ്റി ഹോളി ഫാമിലി കത്തീഡ്രർ അങ്കണത്തിൽ സംഘടിപ്പിച്ചു.

1972 ൽ രൂപം കൊണ്ട കെ. എം. സി. എയുടെ ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. പോൾ മാനുവൽ വലിയ വീട്ടീലിന്റെയും പ്രസിഡൻ്റ് ഫിറോസ് ജെ മാത്യുവിന്റെയും നേതൃത്വത്തിലാണ് ഇത്തവണ ചാരിറ്റി ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

×