കുവൈത്ത്: സംഘ് പരിവാർ ശക്തികളുടെ സർവ്വ കുതന്ത്രങ്ങളെയും മാർകിസ്റ്റ് കുപ്രചാരണങ്ങളെയും അതിജീവിച്ചു മഞ്ചേശ്വരം മണ്ഡലത്തിൽ ഉജ്വലമായി വിജയിച്ച എം.സി. ഖമറുദ്ദീൻ സാഹിബിന്റെ വിജയഘോഷം കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ചു.
കുവൈത്ത് കെ.എം.സി.സി.ഓഫിസിൽ നടത്തിയ വിജയാഘോഷം കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഹംസ ബല്ല യുടെ അദ്ധ്യക്ഷതയിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന അക്ടിംഗ് പ്രസിഡണ്ട് സുബൈർ പാറക്കടവ് ഉൽഘാടനം ചെയ്തു.
കുവൈത്ത് കെ.എം.സി.സി. നേതാക്കളായ എൻഞ്ചിനിയർ മുഷ്താഖ് , എൻ കെ.ഖാലിദ് ഹാജി, ഷഹിദ് പാട്ടില്ലത്ത്, ഹാരിസ് വെള്ളിയോത്ത്, ഷരിഫ് ഒതുക്കുങ്ങൽ കുവൈത്ത് കെ.എം.സി.സി. മഞ്ചേശ്വരം പ്രസിഡണ്ട് ബഷീർ മുന്നിപ്പാടി, സെക്രട്ടറി മോയ്തീൻ ബയാർ എന്നീവർ ആശംസ അർപ്പിച്ചു. തുടർന്ന് മധുരവും വിതരണവും ചെയ്തു കുവൈറ്റ് കെ.എം.സി.സി. കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത് സ്വാഗതവും മുഹമ്മദലി പെരുമ്പട്ട നന്ദിയും പറഞ്ഞു.