കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷന്റെ (കിയ) 2-മത് മെഗാ ഇവന്റ് ''കോലത്തുനാട് മഹോത്സവം" 2019'' സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ നോട്ടിങ്‌ഹാം ബ്രിട്ടീഷ് സ്കൂളിൽ വൈകുനേരം 3-മണിക്ക് കിയ സ്റ്റാർ സിംഗർ മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ബ്ലഡ് ഡോണേർസ് കുവൈത്തിന്റെ രക്തദാന ഫ്ലാഷ് മോബും കാണികൾക്ക് ഹരം പകർന്നു. വൈകിട്ട് 7-ന് നടന്ന പൊതുസമ്മേളനം ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്ക് തുല്ല്യ പ്രാധാന്യം നല്കണമെന്ന് പറയുമ്പോഴും നമ്മുടെ സമൂഹത്തിൽ അവർ തഴയപ്പെടുന്ന അവസ്ഥായണുള്ളതെന്നും അവരുടെ കഴിവുകൾ സമൂഹ നന്മക്കായ് നാം പ്രയോജനപ്പെടുത്തണമെനും സ്ഥാനപതി പറഞ്ഞു.
ചടങ്ങിൽ , കിയ സ്റ്റാർ സിംഗർ വിജയികളായ അഞ്ച് പേർക്ക് സ്ഥാനപതി സമ്മാനങ്ങളും വിതരണം ചെയ്തു.
ഒന്നാം സ്ഥാനം-റൂത്ത് ആൻ ജോബി, രണ്ടാം സ്ഥാനം -ദേവിക വിജി കുമാർ, മൂന്നാം സ്ഥാനം-നവനീത് കൃഷ്ണൻ അനിൽ കുമാർ, നാലാം സ്ഥാനം-എസ്റ്റർ , അഞ്ചാം സ്ഥാനം അർച്ചന ശ്രീജ സജിയുമാണ് കരസ്ഥമാക്കിയത്.
അംബാസഡറുടെ ആവശ്യപ്രകാരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റൂത്ത് ആൻ , സദസിനു മുന്നാകെ ഗാനം ആലപിചു.
പ്രസിഡണ്ട് ഷെറിൻ മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ "ഉപ്പും മുളകിലെ" അഭിനേതാക്കളായ ബിജു സോപാനം, നിഷ സാരംഗ് , കിയ രക്ഷാധികാരി മധുകുമാർ, കിയ ഭാരവാഹികളായ മുഹസീന, പ്രേമൻ ഇല്ലത്ത്, പ്രൊഗ്ഗ്രാം കൺവീനർ സന്തോഷ് കുമാർ ,മെഹ്ബൂലയിലെ സിറ്റി ക്ലീനിക് മനേജർ സയിദ് അംജാദ്, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, പ്രദീപ് വേങ്ങാട് എന്നിവർ ആശംസകൾ അർപ്പിച്ചു.
അഭിനേതാകൾ ആയ ബിജു സോപാനം, നിഷ സാരംഗ് എന്നിവർ കാണികളുമായ് നടത്തിയ നർമ്മസല്ലാപം വേറിട്ട അനുഭവം ആയിരുന്നു.
സെക്രട്ടറി അജിത് കുമാർ സ്വാഗതവും ട്രഷറർ പുഷ്പരാജൻ കൃതഞ്ജഞതയും രേഖപ്പെടുത്തി.