ഗള്‍ഫ് ഡസ്ക്
Updated On
New Update
കുവൈറ്റ്: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് സംഘടിപ്പിച്ച ''കൊല്ലം ഫെസ്റ്റ് 2019" നോട് അനുബന്ധിച്ചു നടന്ന റാഫിൾ കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Advertisment
പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫെസ്റ്റ് ജനറൽ കൺവീനർ ലാജി ജേക്കബ്ബ്, രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര , റാഫിൾ കൺവീനർ ബിനിൽ റ്റി.ഡി., ജയൻ സദാശിവൻ, എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.