കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുകേഷ് എം എല്‍ എയെ ആദരിച്ചു

ഗള്‍ഫ് ഡസ്ക്
Wednesday, October 9, 2019

കുവൈറ്റ്: ഗുരുദേവ സോഷ്യൽ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനിൽ എത്തിച്ചേർന്ന നടനും കൊല്ലം എം എല്‍ എയുമായ മുകേഷിനു കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ അദ്ദേഹത്തിന് വിശദീകരിച്ചു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും മുകേഷ് അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ വിനു ക്രിസ്റ്റി, കിഷോർ കുമാർ, രാജ് കൃഷ്ണൻ, ബിസ്മി രാജ്, രതിൻ തിലക് എന്നിവർ സന്നിഹിതരായിരുന്നു.

×