കുവൈറ്റ് ഓവർസീസ് എൻസിപി 'ലോകസഭ ഇലക്ഷൻ-2019', പ്രചരണത്തിന് തുടക്കമായി

New Update

കുവൈറ്റ്:  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവാസി ഘടകമായ ഓവർസീസ് എൻസിപി യുടെ വിവിധ രാജ്യങ്ങളിലെ ലോകസഭ ഇലക്ഷൻ പ്രചരണ പരിപാടി കളുടെ തുടക്കം, എൻസിപിയുടെ ന്യൂഡൽഹിയിലെ ഓഫീസിൽവച്ച് പാർട്ടിയുടെ ഓവർസീസ് വിഭാഗത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയും, മുഖ്യ വക്താവുമായ ഡി പി ത്രിപാതിയിൽ നിന്നും, ഒ എൻ സി പി കുവൈറ്റ്പ്രസിഡണ്ടും, ലോക കേരള സഭ അംഗവുമായ ബാബു ഫ്രാൻസിസ് ഫ്ലയർ ഏറ്റുവാങ്ങിക്കൊണ്ട് തുടക്കം കുറിച്ചു.

Advertisment

publive-image

പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയിൽ മതേതര സർക്കാർ നിലവിൽ വരുന്നതിനായി എൻ സി പിയുടെയും, രാഷ്ട്രീയ സഖ്യത്തിലുള്ള മറ്റ് കക്ഷികളുടെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ആവശ്യമായ വിവിധ പ്രചരണ പരിപാടികൾ പാർട്ടിയുടെ പ്രവാസി ഘടകങ്ങളുടെ അംഗങ്ങൾ വിവിധ രാജ്യങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്

Advertisment