കുവൈറ്റിൽ 1000 പേരെ അണിനിരത്തി മെഗാ മാർഗ്ഗംകളി വെള്ളിയാഴ്ച ! സംഘടിപ്പിക്കുന്നത് എസ് എം സി എ കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ! അമച്വർ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ മാർഗ്ഗംകളി പ്രവാസ മണ്ണിൽ അരങ്ങേറുന്ന ഏറ്റവും വിപുലമായ ഇന്ത്യൻ കലാരൂപം !

New Update

കുവൈറ്റ്:  പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ എസ് എം സി എ കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക റിക്കോർഡ് ലക്‌ഷ്യം വച്ച് മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു.

Advertisment

publive-image
<മെഗാ മാർഗ്ഗംകളിയുടെ പരിശീലനം>

ആയിരം കലാ പ്രതിഭകളെ അണിനിരത്തി ക്രൈസ്തവ പാരമ്പര്യത്തിലുള്ള തനത് കലാരൂപമായ മാർഗ്ഗംകളി ഒരുക്കുന്നത് വെള്ളിയാഴ്ച കൈഫാൻ അമച്വർ അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ്.

https://www.facebook.com/SathyamonlineKuwait/videos/1562332860584254/

കുവൈറ്റ് വിദേശകാര്യ മന്ത്രാലയ കൗൺസിലർ ഷെയ്ഖ് ദുഐജ് ഖലീഫാ അൽ സഭാ ഉൾപ്പെടെയുളള വിശിഷ്ടാതിഥികൾക്ക് മുമ്പിലാണ് മെഗാ മാർഗ്ഗംകളി അവതരിപ്പിക്കപ്പെടുന്നത്.

https://www.facebook.com/SathyamonlineKuwait/videos/3039569702777102/

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി പി നാരായണൻ, സാമൂഹ്യ - സാംസ്കാരിക പ്രഗത്ഭർ തുടങ്ങി പ്രമുഖരുടെ വൻ നിരതന്നെ പരിപാടികൾ വീക്ഷിക്കും.

https://www.facebook.com/SathyamonlineKuwait/videos/1044644695892894/

സീറോ മലബാർ സഭയുടെ ഔദ്യോഗിക മിഷൻ സെന്ററായ എസ് എം സി എ കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന 'താങ്ക്സ് ടു കുവൈറ്റ്' പരിപാടിയോടനുബന്ധിച്ച് വൈകിട്ട് 6 മണിക്കാണ് മെഗാ മാർഗ്ഗംകളിക്ക് തുടക്കം കുറിക്കുക. ആയിരക്കണക്കിനാളുകൾ പരിപാടി വീക്ഷിക്കാനെത്തുമെന്നാണ് പ്രതീക്ഷ.

https://www.facebook.com/SathyamonlineKuwait/videos/948370062225682/

പ്രവാസ ലോകത്ത് ഇത്തരത്തിലുള്ള ഒരു കലാരൂപം ഇത്രയും വിപുലമായി അരങ്ങേറുന്നത് ഇതാദ്യമായിരിക്കും. അതിനാൽ തന്നെ മൊത്തം ഇന്ത്യൻ പ്രവാസികളും ആകാംഷയോടെയാണ് പരിപാടിക്കായി കാത്തിരിക്കുന്നത്.

https://www.facebook.com/SathyamonlineKuwait/videos/2436903999895255/

എസ് എം സി എയുടെ ജൂബിലി ആഘോഷ കമ്മിറ്റിയുടെ വനിതകൾക്കും കലാപരിപാടികൾക്കുമായുള്ള സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടന്നുവരുന്നത്.

പരിപാടികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ദിവസങ്ങളായി പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

publive-image

Advertisment