കുവൈറ്റ്: ഉന്നത വിദ്യാഭ്യാസ നവോത്‌ഥാനത്തിനു അടിത്തറപാകി പൊന്നാനിയുടെ അഭിമാന സ്തംഭമായി ഉയർന്നു വന്ന എം ഇ എസ് കോളേജിന്റെ അൻപതാം വാർഷിക വേളയിൽ കുവൈറ്റിൽ അധിവസിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഒത്തുകൂടി എം.ഇ.സ്. കോളേജ് പൊന്നാനി അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ ന് രൂപം നൽകി.
മാർച്ച് 23 ശനിയാഴ്‌ച അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംഗമം. സീനിയർ ആയ പൂർവവിദ്യാർഥി കെ.കെ. ഹംസ അധ്യക്ഷത വഹിച്ച യോഗത്തിൽ മുകേഷ് വി.പി. സ്വാഗതം പറഞ്ഞു.
/sathyam/media/post_attachments/MSv7D2qkHXTHtXB4AJwP.png)
തുടർന്ന് നടന്ന ചർച്ചയിൽ സംസാരിച്ച പ്രശാന്ത് കെ., ലുക്മാൻ കെ.കെ., അനസ് മുഹമ്മദ്, അഷ്‌റഫ് യു., ഫെമിന, അസീന യൂസഫ്, റഫീഖ്. വി., മുഹമ്മദ് അസ്‌ലം, ജഹാഷ് എന്നിവർ അലുംനി അസോസിയേഷൻന്റെ ലക്ഷ്യങ്ങളെയും പരിപാടികളെയും കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. നാട്ടിലും മറ്റു ജി.സി.സി. രാജ്യങ്ങളിലും ഉള്ള അലുംനി അസ്സോസിയേഷനുകളുമായി സഹകരിച്ചു പ്രവർത്തിക്കുവാനും തീരുമാനമെടുത്തു. അനസ് മുഹമ്മദ് നന്ദി പറഞ്ഞു.
/sathyam/media/post_attachments/C5FdiTjH1cvRrFFKggWT.jpg)
എം.ഇ.സ്. കോളേജ് പൊന്നാനി അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ:
പ്രസിഡന്റ് ലുക്മാൻ കെ.കെ., വൈസ് പ്രസിഡന്റ് അസീന യൂസഫ്, ജനറൽ സെക്രട്ടറി അനസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി റഫീഖ്. വി, ട്രഷറർ മുകേഷ് വി.പി., മീഡിയ സെക്രട്ടറി അഷ്‌റഫ് യു., രക്ഷാധികാരികൾ കെ.കെ. ഹംസ, മുഹമ്മദ് അസ്‌ലം, ബി.പി. നാസർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി പ്രശാന്ത് കെ., അയ്യൂബ്, അഷ്‌റഫ് സി.വി. ജൻഷീറ, ഫർഗ സുനിൽ, ഷൈന അജയകുമാർ, ബഷീർ, ഹമീദ് യു, ഹംസ താംബിൻ, ലത്തീഫ് കെ., ഷഫീഖ്, സത്താർ, സുഭാഷ്, ജഹാഷ് എന്നിവരെയും തിരഞ്ഞെടുത്തു.