New Update
കുവൈറ്റ്: കുവൈറ്റിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ എം. ഇ. എസ്. അഖിലേന്ത്യാ പ്രെസിഡണ്ട് ഡോ. ഫസൽ ഗഫൂറിന് എം. ഇ. എസ്. കോളേജ് പൊന്നാനി അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങൾ ഊഷ്മളമായ സ്വീകരണം നൽകി.
Advertisment
ഏപ്രിൽ 4 ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ആയിരുന്നു സ്വീകരണ പരിപാടി. അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഗാടനവും ഡോ. ഫസൽ ഗഫൂർ നിർവഹിച്ചു.
അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ലുക്മാൻ കെ.കെ., വൈസ് പ്രസിഡന്റ് അസീന യൂസഫ്, ജനറൽ സെക്രട്ടറി അനസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി റഫീഖ്. വി, ട്രഷറർ മുകേഷ് വി.പി., മീഡിയ സെക്രട്ടറി അഷ്‌റഫ് യു., രക്ഷാധികാരികൾ കെ.കെ. ഹംസ, മുഹമ്മദ് അസ്‌ലം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ പ്രശാന്ത് കെ., സത്താർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.