കുവൈറ്റിൽ നാട്യാലയ ഫെസ്റ്റിവൽ 2019 നവംബർ 22 വെള്ളിയാഴ്ച

ഗള്‍ഫ് ഡസ്ക്
Saturday, November 16, 2019

കുവൈറ്റ്:   ‘നാട്യാലയ നൃത്ത കലാക്ഷേത്രം’ അതിന്റെ പതിനാറാമത് വാർഷികം“നാട്യാലയ ഫെസ്റ്റിവൽ 2019“ നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്നു.

തദവസരത്തിൽ 22 വിദ്യാർത്ഥികളുടെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപുടി എന്നിവയുടെ അരങ്ങേറ്റവും, മറ്റ് കുട്ടികളുടെ സെമി-ക്ലാസിക്കൽ, നാടോടിനൃത്തങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, നാടോടി നൃത്തംഎന്നീ മേഖലകളിലെ പ്രമുഖ നർത്തകനും നൃത്തസംവിധായകനുമായ നാട്യാലയ പ്രകാശ് 2003ൽ നാട്യാലയ നൃത്ത കലാക്ഷേത്രം രൂപീകരിച്ചത്.

 

16 വർഷം മുമ്പ്ആരംഭിച്ചതു മുതൽ അനേകം പ്രഗത്ഭരായ കലാകാരന്മാരെവാർത്തെടുക്കുന്നതിന് സാധിച്ചു എന്ന് അഭിമാനപൂർവം ഓർക്കുന്നു.

ഈ അവസരത്തിൽ എല്ലാ നൃത്ത കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതോടൊപ്പം താങ്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്താൽ അരങ്ങേറ്റ വിദ്യാർത്ഥികളെ അനുഗ്രഹിക്കാൻ അഭ്യർത്ഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

×