നന്മ കുവൈറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടി വര്‍ണ്ണാഭമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  നന്മ കുവൈറ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ജനശ്രദ്ധയാകര്‍ഷിച്ചു.  18/10/2019നു വെള്ളിയാഴ്ച രാവിലെ 11 മാണിക്ക് ആരംഭിച്ച പൊതുയോഗത്തിൽ നന്മ കുവൈറ്റ് മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി അഭിലാഷ് സി. ജി. സദസിന് സ്വാഗതം അർപ്പിച്ചു.

Advertisment

publive-image

പ്രസിഡന്റ് ഫുൾജീൻ ഫ്രാൻസിസ് ഓണാഘോഷ പരിപാടിയുടെ ഉൽഘാടന കർമം നിർവഹിച്ചു. തുടർന്ന് നന്മ കുവൈറ്റ് മലയാളി അസോസിയേഷൻ രക്ഷാധികാരി അബ്ദുൾ സലീം, വൈസ് പ്രസിഡന്റ് മധു അപ്പുക്കുട്ടൻ, മുൻ ജനറൽ സെക്രട്ടറി മനോജ് പരിമണം , പ്രോഗ്രാം കൺവീനർ വിമൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ബാല സുബ്രമണ്യൻ നന്ദി അറിയിച്ചു.

തുടർന്ന് നന്മയുടെ പ്രവർത്തകർ ഒരുക്കിയ ഓണ സദ്യയും, കലാപരിപാടികളും, പൊലിക നാടൻ പാട്ടുകൂട്ടം അവതരിപ്പിച്ച നടൻ പാട്ടുകളും, ദൃശ്യ വിരുന്നും ഓണാഘോഷ പരിപാടികൾക്ക് മറ്റു കൂട്ടി കുവൈറ്റിലെ 400 ൽ ആദികം പ്രവാസി സഹോദരങ്ങൾ ഒത്തൊരുമിച്ച ഓണാഘോഷ പരിപാടികൾ വൈകുന്നേരം 5 മണിയോടെ അവസാനിച്ചു.

Advertisment