നോര്‍ക്ക പുനരധിവാസ പദ്ധതി – പ്രവാസി സൗഹൃദമാകുന്നു

ഗള്‍ഫ് ഡസ്ക്
Thursday, July 11, 2019

ടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതിയായ (NDPREM) വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആദ്യമായി സംഘടിപ്പിച്ച ഫീല്‍ഡ്ക്യാമ്പ് വന്‍ വിജയമായി.  ഈ ഫീല്‍ഡ് ക്യാമ്പിലൂടെ പ്രവാസികള്‍ക്ക് സംരംഭകത്വപരിശീലനവും വായ്പ യോഗ്യത നിര്‍ണ്ണയവും ഒരുമിച്ച് സാധ്യമായി.

പ്രമുഖ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ്സ് ബാങ്കും മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായാണ് ജൂലൈ 9 ന് വര്‍ക്കലില്‍ ഈ ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ ആവശ്യമായ രേഖകളുമായി ഹാജരായ 214 പേരെ നോര്‍ക്ക റൂട്ട്‌സിന്റെയും സി. എം. ഡിയുടേയും നേത്യത്വത്തില്‍ സ്‌ക്രീനിംഗ് നടത്തി.

ഇതില്‍ നിന്നും ഇന്ത്യന്‍ ഓവര്‍സീസ്സ് ബാങ്ക് യോഗ്യരെന്നുകണ്ടെത്തിയ 70 പേര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ നല്‍കാന്‍ തീരുമാനിച്ചു. ഈ പരിപാടി തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന ഒരു പുത്തന്‍ അനുഭവം ആയിരുന്നു.

തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ. ഒ. ബി ഉള്‍പ്പെടെയുള്ള മറ്റ്ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രദേശികമായി വിപുലമായ വായ്പമേളകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

×