ഓ ഐ സി സി കുവൈറ്റ് ‘പുരസ്കാര സന്ധ്യ 2019’: എറണാകുളം ജില്ല കമ്മിറ്റി യോഗം നടന്നു 

ഗള്‍ഫ് ഡസ്ക്
Tuesday, August 13, 2019

കുവൈറ്റ്:  ഓ ഐ സി സി കുവൈറ്റിന്റെ നേതൃത്വത്തിൽ 2019 ഒക്ടോബർ 12 ന് നടത്തപ്പെടുന്ന കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന “പുരസ്കാര സന്ധ്യ 2019” എന്ന സംസ്കാരിക പരിപാടിയുടെ വിജയത്തിനായ് ഓ ഐ സി സി എറണാകുളം ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നടന്ന യോഗം വര്‍ഗീസ് പുതുകുളങ്ങര തിങ്കളാഴ്ച വൈകിട്ട് സാല്മിയയിൽ ഉൽഘാടനം ചെയ്തു.

സാബു പൗലോസ് അദ്യക്ഷത വഹിച്ച യോഗത്തിൽ ജോമോൻ കോയിക്കര സ്വാഗതം ആശംസിച്ചു. പരിപാടിയുടെ വിജയത്തിനായി പുറത്തിറിക്കിയ റാഫ്‌ളെ കൂപ്പൺ തങ്കച്ചൻ , ജിനോ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹരീഷ് , ലിജോ , ബേക്കൺ , പെയ്റ്റൺ, ജോസഫ് കോമ്പാറ , ബാബു ജോൺ , സന്തോഷ് എന്നിവർ സംസാരിച്ചു.  ജിയോ മത്തായി നന്ദി രേഖപ്പെടുത്തി.

 

 

×