ഇലക്ഷന് പ്രചാരണ പരിപാടികളുമായി ഓഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി കുവൈറ്റ്

New Update

ജലീബ്:  ജില്ലയിലെ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന്റെയും വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു.

Advertisment

publive-image

ഇരുപത്തിയാറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫിലിപ്പ് സംഘടനക്ക് നൽകിയ സംഭാവനകൾ ജില്ലാ കമ്മിറ്റി പ്രകീർത്തിച്ചു. ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് കൂടിയായ ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി.

തുടർന്നു സംഘടനയുടെ മൊമെന്റോ ജില്ലാ പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയേലും ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രനും ചേർന്ന് നൽകി.

പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം , ഓ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വര്ഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, വര്ഗീസ് ജോസഫ് മാരാമൺ, രാജീവ് നാടുവിലേമുറി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, അബ്ദുൽ റഹിം പുഞ്ചിരി എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡണ്ട് വിപിൻ മങ്ങാട്ട് നന്ദി രേഖപ്പെടുത്തി.

Advertisment