കുവൈറ്റ്: വാളയാറിൽ കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് പ്രാദേശിക സിപിഎം പ്രവർത്തകരുടെ പേരുകളുൾപ്പെട്ടപ്പോൾ അവരെ സംരക്ഷിച്ച കേരളത്തിലെ ഇടത് പക്ഷസർക്കാരിനെതിരെ കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന സമര പരിപാടികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുവാനും ആ പിഞ്ചു മക്കളെ പീഡിപ്പിച്ച സിപിഎമ്മിന്റെ നരാധനന്മാർക്ക് ശിക്ഷ ലഭിക്കുന്നതിനും വേണ്ടി ഒ ഐ സി സി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ഒ ഐ സി സി ഓഫീസിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഒ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ക്രിസ്റ്റിഫർ ഡാനിയേൽ ഉത്ഘാടനം ചെയ്തു.
ഇതിലുൾപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കുവാൻ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം നിയമത്തിന്റെ ഏതറ്റം വരെ പോകണമെന്നും കേരളത്തിൽ ഇപ്പോൾ സ്ത്രീ പീഠനം നടത്തുവാനും, കൊലപാതകം നടത്തുവാനും സുവർണ്ണാവസരം ഒരുക്കിയ പിണറായി സർക്കാർ കേരളത്തിനാപത്താണെന്നും യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിൻ ജോസ് അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
അക്ബർ വയനാട്, സിബി മാളിയേക്കൽ, ഹരീഷ് തൃപ്പുണിത്തുറ, ഷോബിൻ സണ്ണി, ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി, രാജേഷ് ബാബു, ബത്തർ, റസാഖ് ചെറുതുരുത്തി, ഷാനവാസ്, ഷനൂപ്, ഷരത്, ഹസീബ്, ബോണി, ബിജോയ്, ബിജു കണ്ണൂർ, സുജിത് ലാൽ തുടങ്ങിയവർ സംസാരിച്ചു. നിഖിൽ പാവൂർ സ്വാഗതവും ഇല്ല്യാസ് പൊതുവാച്ചേരി നന്ദിയും പറഞ്ഞു.