കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, അബ്ബാസ്സിയ ഐ.എ.എം.എ ഹാളിൽ ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷവും, പ്രളയ ദുരന്ത സഹായ സമർപ്പണവും സംഘടിപ്പിച്ചു.ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
/sathyam/media/post_attachments/PUU6euyTmgj0RjAUYg2J.jpg)
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര നേതാക്കളെയും യോഗം അനുസ്മരിച്ചു. തുടർന്ന് പ്രളയം ദുരന്തം മൂലം കഷ്ട പ്പെടുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും ദുഃരിത ബാധിതർക്കുള്ള ഒ എൻ സി പി കുവൈറ്റിന്റെ അടിയന്തിര സഹായം സംസ്ഥാന പ്രതിനിധികളായ - മഹാരാഷ്ട്രക്കു വേണ്ടി, സണ്ണി മിറാൻഡയും, കേരളത്തിനു വേണ്ടി മാക്സ് വെൽ ഡിക്രൂസും, മാത്യു വാലയിലും ചേർന്ന് പ്രസിഡണ്ട് ബാബു ഫ്രാൻസീസിൽ നിന്ന് ചടങ്ങിൽ ഏറ്റുവാങ്ങി.
/sathyam/media/post_attachments/mKhhN5DAcSjChMDrosQl.jpg)
കേരളത്തിൽ ഷെനിൻ മന്ദിരാടും, മഹാരാഷ്ട്രയിൽ ശ്രീമതി നളിനി പ്രകാശ് ജാദവും സഹായങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറും. ട്രഷറർ രവീന്ദ്രൻ ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾക്ക്നന്ദി പറഞ്ഞു. ബിൻ ശ്രീനിവാസൻ, പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/post_attachments/SEvAay5p8GuSqner3OOZ.jpg)