കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ കുടുംബസംഗമം 2020 ഫെബ്രുവരി 20 വ്യാഴാഴ്ച വൈകുന്നേരം 5:00 മണി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം 4:00 മണി വരെ കബദില്‍ വച്ച് നടത്തപ്പെടുന്നു.
പത്തനംതിട്ട ജില്ലക്കാരും അഭ്യുദയകാംക്ഷികളുമായ എല്ലാ അസോസിയേഷന്‍ അംഗങ്ങളുടെയും ഒത്തുചേരലിനുള്ള വേദിയൊരുക്കുകയാണ് പിക്നിക് കൊണ്ട് ലക്ഷ്യമാക്കുന്നത്.
/)
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കേരള തനിമ നിറഞ്ഞു നിൽക്കുന്ന വിനോദ മത്സരങ്ങൾ., അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും, കുവൈത്തിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, വടംവലി, രുചികരമായ ഭക്ഷണം, മറ്റ് ആഘോഷ പരിപാടികൾ എന്നിവ ഈ വർഷത്തെ പിക്നിക്കിന് മാറ്റുകൂട്ടുന്നു.
ഉല്ലാസകരമായ ഈ പരിപാടിയില്‍ പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കുടുംബസമേതം പങ്കെടുക്കാവുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അബ്ബാസിയ : 6624 2655 , 508 46575 , 9954 6979 , 6669 4672 , 6583 6578
സാല്‍മിയ : 6552 7581 , 9938 8845
ഫഹാഹീല്‍ : 6650 1482 , 508 09915 , 9742 4368