പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈത്ത് യാത്രയയപ്പ് നല്‍കി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈത്ത്, തങ്ങളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന അസോസിയേഷന്‍റെ സീനിയര്‍ മെംബറും രെക്ഷാധികാരിയുമായിരുന്ന അലക്സാണ്ടര്‍ കെ. വിയ്ക്കും, സീനിയര്‍ എക്സിക്യൂട്ടീവ് മെംബര്‍ ജോമി പി ജോര്‍ജ്ജിനും അബ്ബാസിയാ ഹൈ – ഡെയിന്‍ ഓഡിറ്റോറിയത്തില്‍ വച്ച് യാത്ര അയപ്പ് നല്‍കി. ജില്ലാ അസോസിയേഷന്‍ പ്രസിഡന്‍റ്  ഉമ്മന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ്  ഉമ്മന്‍ ജോര്‍ജ്ജ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Advertisment

publive-image

അലക്സാണ്ടര്‍ കെ വിയ്ക് ഉപദേശക സമിതി അംഗം രാജു ദാനിയേല്‍, മുന്‍ ഉപദേശക സമിതി അംഗം മുരളീകൃഷണന്‍ എന്നിവരും, ജോമി പി ജോര്‍ജ്ജിന് ഉപദേശക സമിതി അംഗം രാജന്‍ തോട്ടത്തില്‍, വൈസ് പ്രസിഡന്‍റ്  പി.ടി.സമുവേല്‍കുട്ടി, റെജീന ലെതീഫ് എന്നിവരും ചേര്‍ന്ന് പൊന്നാട അണിയിക്കുകയും,  അലക്സാണ്ടര്‍ കെ.വിയ്ക്ക് പ്രസിഡന്‍റ് ഉമ്മന്‍ ജോര്‍ജ്ജ്, ജനറൽ സെക്രെട്ടറി മാര്‍ട്ടിന്‍ മാത്യു എന്നിവരും, ജോമി പി ജോര്‍ജ്ജിന് വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ അനിബിനു, വൈസ് ചെയര്‍പേര്‍സണ്‍ കലാ സന്തോഷ് എന്നിവരും ചേര്‍ന്ന് മോമെന്റോ നല്‍കി ആദരിച്ചു.

യാത്ര അയപ്പ് നല്‍കി ആദരിച്ച വിശിഷ്ടവ്യക്തികള്‍ അസോസിയേഷന്‍റെ നിലവിലുള്ള വളര്‍ച്ചയ്ക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തങ്ങളെകുറീച് വൈസ് പ്രസിഡന്‍റ്  ബെന്നി ജോര്‍ജ്ജ് വിവരിച്ചു. മറ്റ് ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്‍റ് സെക്രെട്ടറി വിനു കല്ലേലി സ്വാഗതവും ട്രഷറര്‍ ലാലു ജേക്കബ് നന്ദിയും അറിയിച്ചു.

Advertisment