സാജു സ്റ്റീഫന്‍
Updated On
New Update
കുവൈറ്റ്: കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ മുൻ പതിവുകൾ പോലെ നടത്തപ്പെടുന്ന ഓണാഘോഷവും കുടുംബസംഗമവും 'പൊന്നോണം 2019' സെപ്റ്റംബർ 13 ന് നടത്തപ്പെടുന്നു.
Advertisment
അബ്ബാസിയയിലെ സെൻറ് സ്റ്റീഫൻസ് ഹാളിൽ വൈകിട്ട് 4 30 മുതലാണ് കലാപരിപാടികളും പൊതുസമ്മേളനവും അരങ്ങേറുക.
യുവജന പ്രസ്ഥാനാംഗംങ്ങളുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങളും, തിരുവാതിര , വള്ളംകളി എന്നിവ അരങ്ങേറുമ്പോൾ പരിപാടിക്ക് മാറ്റു കൂട്ടുന്നത് ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയാണ്. തുടർന്ന് ഓണസദ്യ നടത്തപ്പെടും.
പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി ഫാ: ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us