‘കുവൈറ്റ് പ്രവാസി ടാക്സി’ ചികിത്സ സഹായം നൽകി

ഗള്‍ഫ് ഡസ്ക്
Monday, July 22, 2019

കുവൈറ്റ്:   കുവൈറ്റിലെ ഇന്ത്യക്കാരായ ടാക്സി ഡ്രൈവേഴ്സിന്റെ കൂട്ടായ്മയായ ‘കുവൈറ്റ് പ്രവാസി ടാക്സി’യിലെ പ്രവർത്തകർ സമാഹരിച്ച 75000 രുപ മുമ്പ് കുവൈറ്റിൽ ടാക്സി ഡ്രൈവറായിരുന്ന കാൻസർ രോഗബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോയ എറണാകുളം ഗോതുരുത്തു സ്വദേശി പോൾ പി.ജോസഫിന് അദ്ദേഹത്തിന്റെ ഭവനത്തിലെത്തി പറവൂർ എം .എൽ .എ . വീ.ഡി സതീശൻ കൈമാറി.

കുവൈറ്റ് പ്രവാസി ടാക്സിയുടെ പ്രവർത്തകരായ ഷിബു അമ്പാട്ട്, ജീസൻ ജോസഫ് പാലക്കാട് എന്നിവർ സന്നിഹിതരായിരുന്നു.

×