റാന്നി പ്രവാസി സംഘം കുവൈറ്റിന്‍റെ 18 -)൦ വാര്‍ഷികവും ഓണാഘോഷവും നടന്നു

ഗള്‍ഫ് ഡസ്ക്
Wednesday, October 9, 2019

കുവൈറ്റ്:  റാന്നി പ്രവാസി സംഘം കുവൈറ്റിന്‍റെ 18 ആം വാര്‍ഷികവും, ഓണാഘോഷവും , വിവിധ കലാപരിപാടികളോടെ അബ്ബാസിയ ന്യൂ ഓര്‍മ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.  പരിപാടികളുടെ ഉത്ഘാടനം മുന്‍ ഇടുക്കി എംപി ഫ്രാന്‍സിസ് ജോര്‍ജ് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു.

കഴിഞ്ഞ പ്രളയ കാലത്ത് റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തം നല്‍കിയ കുവൈറ്റി പൗരന്‍ ഹസ്സന്‍ കരം വിശിഷ്ടാതിഥിയായിരുന്നു.

പ്രസിഡന്റ്‌ സാബു ഓലിക്കാലിന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ , വറുഗീസ് കാച്ചാനത്ത്, റോയി കൈതവന , ഷിബു തുണ്ടത്തില്‍ , ലിജോമോന്‍ ജോസ് , ജോണ്‍ സെവ്യര്‍, ആലിസ് വര്‍ഗീസ്, അനില്‍ ചാക്കോ , റ്റിബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. പത്തിലും , പന്ത്രണ്ടിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള മെറിറ്റ്‌ അവാര്‍ഡ്‌ ദാനം, മലനാട് മന്നന്‍ , മലനാട് മങ്ക , കുട്ടി മന്നന്‍ , കുട്ടി മങ്ക , വള്ളംകളി, ഗാനമേള , ഓണ സദ്യ എന്നിവയും പരിപാടികളുടെ ഭാഗമായി നടത്തപ്പെട്ടു.

×