സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി - സാന്തോം ഫെസ്റ്റ് - 2019

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  അഹമ്മദി സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ്പഴയപള്ളിയുടെ ഇരുപത്തിരണ്ടാമത് ആദ്യഫല പെരുന്നാൾ -സാന്തോം ഫെസ്റ്റ് - 2019 ഫഹാഹീലിലുള്ള ഇന്റർനാഷണൽ ബ്രിട്ടീഷ്സ്കൂളിൽ വച്ച് മാർത്തോമാ സുറിയാനി സഭയുടെ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. യുയാക്കീം മാർ കൂറിലോസ്‌എപ്പിസ്‌ക്കോപ്പാ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അനിൽ കെ.വർഗീസ് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സാന്തോം ഫെസ്റ്റ് ജനറൽ കൺവീനർനൈനാൻ ചെറിയാൻ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെമാർത്തോമാ പള്ളി വികാരിമാരായ റവ. ഡോ. സി. കെ. മാത്യു, റവ.സാം തോമസ്, റവ. വി. ടി. യേശുദാസൻ, സെൻറ് ഗ്രിഗോറിയോസ്ഓർത്തഡോൿസ് മഹാ ഇടവക അസ്സോസിയേറ്റ് വികാരി ഫാ. ജിജുജോർജ്, സെൻറ് ബേസിൽ ഓർത്തഡോൿസ് ഇടവക വികാരി ഫാ.മാത്യു എം. മാത്യു, സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവകവികാരി ഫാ. ജോൺ ജേക്കബ്, എൻ.ഇ.സി.കെ. സെക്രട്ടറി റോയ് കെ.യോഹന്നാൻ, ഭദ്രാസന കൗൺസിൽ അംഗം അനിൽ ജോർജ്, ഇടവകസെക്രട്ടറി ബോബൻ ജോർജ് ജോൺ, സാന്തോം ഫെസ്റ്റ് കോ -കൺവീനർ വർഗീസ് ഏബ്രഹാം, സുവനീർ കൺവീനർ രാജുഅലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

ഇടവക ട്രസ്റ്റി പോൾ വർഗീസ്കൃതജ്ഞത രേഖപ്പെടുത്തി. പൊതുസമ്മേളന മധ്യേ സാന്തോംഫെസ്റ്റിന്റെ സുവനീർ പ്രകാശനവും നിർവഹിച്ചു.വർണ്ണശബളമായ ഘോഷയാത്ര, ഈജിപ്ഷ്യൻ നാടോടി ന്യത്തം,വിവിധ തരം കലാ പരിപാടികൾ, ഗാനമേള എന്നിവയും നാടൻരുചിക്കൂട്ടുകൾ കൊണ്ടുള്ള പലതരം ആഹാരപദാർത്ഥങ്ങളുംസാന്തോം ഫെസ്റ്റിനു കൂടുതൽ ചാരുതയേകി.

ക്യാൻസർ കെയർ പദ്ധതിയായ ഹീലിംഗ് ഹാൻഡ്‌സിനുവേണ്ടിഇടവക യുവജനപ്രസ്ഥാനം സമാഹരിച്ച അഞ്ച്‌ ലക്ഷം രൂപയുടെചെക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ മേഴ്‌സിഫെലോഷിപ്പിന് നൽകുന്നതിനായി യുവജനപ്രസ്ഥാനം ചുമതലക്കാർഇടവക വികാരിക്ക് കൈമാറി.

Advertisment